“പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?” നാദാപുരം മേഖലയിലെ കല്ലാച്ചിയിൽ പ്രഭാഷണ പരിപാടി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ”പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?” എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പരിണാമ സിദ്ധാന്തത്തിന്‍റെ ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവുമെല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ടി പി സുകുമാരൻ മാസ്റ്റർ പ്രഭാഷണം നടത്തി. കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ മേഖല വിദ്യാഭ്യാസ വിഷയസമിതിയുടെ അഭിമുഖ്യത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. മേഖല സെക്രട്ടറി കെ ശശിധരൻ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് പി കെ അശോകൻ അധ്യക്ഷത വഹിച്ചു. എ കെ പീതാംബരൻ മാസ്റ്റർ സംസാരിച്ചു. വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ടി രമേശൻ നന്ദി പറഞ്ഞു.
ഈ പരിപാടിയിൽ വെച്ചു തന്നെ മേഖല മാസിക പ്രചാരണത്തിന്‍റെ ഉദ്ഘാടനവും ടി പി സുകുമാരൻ മാസ്റ്റർ മേഖല കമ്മിറ്റി അംഗമായ കെ സുധീർ മാസ്റ്റർക്ക് 10 യൂറീക്ക, 1 ശാസ്ത്രകേരളം എന്നിവയുടെ വരിസംഖ്യ സ്വീകരിച്ച റസിപ്റ്റ് നൽകിക്കൊണ്ട് നിർവഹിക്കുകയുണ്ടായി. ജില്ലാ വൈസ് പ്രസിഡണ്ട് എം പ്രീത, ജില്ലാ കമ്മിറ്റി അംഗങ്ങൾ വി കെ ചന്ദ്രൻ, വത്സലൻ ഇ ടി, മേഖല പ്രസിഡണ്ട് പി കെ അശോകൻ, മേഖല സെക്രട്ടറി കെ ശശിധരൻ, പീതാംബരൻ മാസ്റ്റർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
പരിപാടികളുടെ മുന്നോടിയായി നീതിക്ക് വേണ്ടി പൊരുതുന്ന ഗുസ്തി താരങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് കല്ലാച്ചി ടൗണിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. 50 ലധികം പേർ പങ്കെടുത്തു.
ജില്ലാ വൈസ് പ്രസിഡണ്ട് എം പ്രീത, ജില്ലാ കമ്മിറ്റി അംഗം വത്സലൻ ഇ ടി, മേഖല സെക്രട്ടറി ശശിധരൻ, മേഖല പ്രസിഡണ്ട് പി കെ അശോകൻ, മേഖല ജോയിന്‍റ് സെക്രട്ടറി ലീന, മേഖല ട്രഷറർ ടി സുമേഷ്, പീതാംബരൻ മാസ്റ്റർ, ജൻഡർ വിഷയസമിതി കൺവീനർ രാജവല്ലി, ആരോഗ്യ വിഷയസമിതി കൺവീനർ വനജ, കല-സംസ്കാരം ഉപസമിതി കൺവീനർ നിഷ മനോജ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.