ജനകീയ ആരോഗ്യ പ്രവർത്തക സംഗമത്തില്‍ ഡോ: സഫറുള്ള ചൗധരിയെ അനുസ്മരിച്ചു

0

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്  പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച ജനകീയ ആരോഗ്യ പ്രവർത്തകരുടെ സംഗമത്തില്‍ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്‍റെ മുന്നണി പോരാളിയായിരുന്ന  ഡോ: സഫറുള്ള ചൗധരിയെ അനുസ്മരിച്ചു.  ജനകീയ ആരോഗ്യ പ്രവർത്തകരുടെ സംഗമ വേദിയില്‍  ആഗോള പശ്ചാത്തലത്തിൽ കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിദഗ്ധർ ചർച്ച ചെയ്തു.

ജനകീയ ആരോഗ്യ പ്രവർത്തകനും പരിഷത്തിൻ്റെ മുൻ സംസ്ഥാന പ്രസിഡൻ്റുമായ ഡോ.ബി. ഇക്ബാൽ  “ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ അര നൂറ്റാണ്ട്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി അനുസ്മരണം  ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ ആരോഗ്യത്തിനും സാമൂഹ്യ ആരോഗ്യത്തിനും ഊന്നൽ നൽകിയ ജനകീയ ആരോഗ്യ പ്രവർത്തകനായിരുന്നു ഡോ: സഫറുള്ള ചൗധരിയെന്ന് ഡോ: ബി ഇക്ബാൽ അഭിപ്രായപ്പെട്ടു.

പരിഷത്ത് ജില്ലാ ആരോഗ്യ വിഷയസമിതി ചെയർമാൻ ഡോ: ടി. ജയകൃഷ്ണൻ അധ്യക്ഷനായി. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:രാജാറാം , ഇംഹാൻസ് മുൻ ഡയറക്ടർ ഡോ:പി. കൃഷ്ണകുമാർ ,ഐഎംഎ ജില്ലാ സെക്രട്ടറി ഡോ : സന്ധ്യാകുറുപ്പ് , എഫ് എം ആർ എ ഐ വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കെ എം , ഇടുക്കി  മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ:മോഹൻദാസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന  ആരോഗ്യ വിഷയസമിതി കൺവീനർ സി. പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.ജില്ലാ ആരോഗ്യ വിഷയസമിതി കൺവീനർ ബി. ബിനിൽ സ്വാഗതവും ജില്ലാ  ആരോഗ്യ വിഷയസമിതി വൈസ് ചെയര്‍മാൻ വി. ടി. നാസർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *