ഇടുക്കി ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ്

0
ഇടുക്കി : ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ്  തൊടുപുഴ എംപ്ലോയീസ് ഗാർഡനിൽവച്ച് നടന്നു. ക്യാമ്പിൽ പരിഷത്ത് നിർവ്വാഹക സമിതിയംഗവും   AIPSN ജോയിന്റ് സെക്രട്ടറിയുമായ  വി. ജി .ഗോപിനാഥൻ ‘ജനകീയ ശാസ്ത്രപ്രസ്ഥാനം’ എന്ന വിഷയത്തിൽ   ക്ലാസ്സെടുത്തു.
‘നവസാങ്കേതികവിദ്യയും  ശാസ്ത്രവിനിമയവും’ എന്ന ക്ലാസ്സ് നിർവ്വാഹകസമിതിയംഗവും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൻ ഷാജിയും ‘ഇന്നിന്റെ പരിഷത്ത് നാളെയിലേക്ക്’ എന്ന വിഷയത്തിൽ നിർവ്വാഹകസമിതിയംഗം പി.എ. തങ്കച്ചനും  ക്ലാസ്സ്  നയിച്ചു. ഭാവിപ്രവർത്തനപരിപാടി  ജില്ലാ സെക്രട്ടറി എൻ ഡി തങ്കച്ചൻ അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി വി ഷാജി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ എം എൻ സുകുമാരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശശിലേഖ രാഘവൻ നന്ദിയും പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും ക്യാമ്പിൽ10 വനിതകളുൾപ്പെടെ 62 പ്രവർത്തകർ എത്തിച്ചേർന്നു. പങ്കെടുത്തവരിൽ ആവേശംമുണർത്താൻ ക്യാമ്പിന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *