കുന്ദമംഗലം മേഖലാ സമ്മേളനം
.kundamanagalam
കുന്ദമംഗലം മേഖലാസമ്മേളനം ചെറുകുളത്തൂർ ഗവ.എൽ. പി സ്കൂളിൽ ജില്ലാ പ്രസിഡണ്ട് പി.എം. ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.മേഖലാ പ്രസിഡണ്ട് എം.ഷീജ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് സ്വാഗത സംഘം ചെയർ പേഴ്സണും വാർഡ് മെമ്പറുമായ അനിത പുനത്തിൽ സ്വാഗതമാശംസിച്ചു.മേഖലാ സെക്രട്ടറി യു.കെ. അനിൽകുമാർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ.വി സുരേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പി ച്ചു.പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ് ജില്ലാക്കമ്മിറ്റിയംഗം പ്രഭാകരൻ കയനാട്ടിലിന്റെ നിയന്ത്രണത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്:- എ.പി. പ്രേമാനന്ദ്, വൈസ് പ്രസിഡണ്ട്:- നിസാർ ടി, സെക്രട്ടറി :-സിന്ധു കുരുടത്ത്ജോ.സെക്രട്ടറി:- ശശിധരൻ കായലം ,ട്രഷറർ – പി.ശ്രീകുമാർ ഇരുപത്തിനാ
ലംഗ ജില്ലാകൗൺസിൽ പ്രതിനിധിസംഘത്തേയും തെരഞ്ഞെടുത്തു.സ്വാഗത സംഘം കൺവീനർ കെ. രാജേഷ് കുമാർ സംഘത്തെ പരിചയപ്പെടുത്തി. ഡോ. എ എം . റീന സ്വാഗത സംഘത്തിന് നന്ദി പറഞ്ഞു.