കുറ്റിപ്പുറം മേഖല സമ്മേളനം വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.സുസ്ഥിരവികസനം ലക്ഷ്യങ്ങളും പരിസ്ഥിതിയും എന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് കേന്ദ്രനിർവാഹകസമിതിയംഗം

ഡോ. വി.കെ.ബ്രിജേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനസെക്രട്ടറി പി.രമേഷ് കുമാർ കെ.റയിൽ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.ജില്ലാസെക്രട്ടറി കെ.അംബുജം ജില്ലാഭവൻനവീകരണത്തക്കുറിച്ചും ജില്ലാപ്രസിഡന്റ് വി.കെ ജയ് സോമനാഥ് ജില്ലാസമ്മേളന നടത്തിപ്പിനെക്കുറിച്ചും സംസാരിച്ചു.മേഖലറിപ്പോർട്ട് പി.വിജയ

കൃഷ്ണനും വാർഷികവരവുചെലവ് കണക്ക് എ.സുബ്രമണ്യനും അവതരിപ്പിച്ചു.ജില്ലാകമ്മിറ്റി അംഗം ജിജി വർ ഗ്ഗീസ് സംഘടനാരേഖ അവതരിപ്പിച്ചു.തെരഞ്ഞെടുപ്പ് ചുമതല വി.രാജലക്ഷ്മി വഹിച്ചു.കെ.പ്രേംരാജ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.ജില്ലാസമ്മേളനം വിജയിപ്പിക്കാനായ പ്രവർത്തനങ്ങളിലൂന്നിയാണ് ഭാവി പ്രവർത്തനങ്ങൾ.എല്ലാ യൂണിറ്റുകളിലും അനുബന്ധപരിപാടികൾ,സമ്മേളനം നടക്കുന്ന കുറ്റിപ്പുറം പഞ്ചായ ത്തിൽ 50 ക്ലാസ് മുറികളിൽ ക്ലാസ് ലൈബ്രറി,വളാഞ്ചേരി പഞ്ചായത്തിൽ ഔഷധനയത്തെക്കുറിച്ച് സെമി നാർ,എടയൂർ പഞ്ചായത്തിൽ ഫിലിം പ്രദർശനം, ഇരിമ്പിളിയം പഞ്ചായത്തിൽ കാർഷികസെമിനാർ, കാടാ മ്പുഴ യിൽ ബാലോത്സവം എന്നിവയാണ് അനുബന്ധപരിപാടികൾ.കെ.എസ് സുധീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പ്രംരാജ് സ്വാഗതവും വി.പി.അരുൺ നന്ദിയും പറഞ്ഞു.സമ്മേളന ശേഷം ഔഷധവിലക്കെതിരെ കാൽനടജാഥയും നടത്തി.ഭാരവാഹികൾ:-കെ.എസ് സുധീഷ് കുമാർ (പ്രസിഡന്റ്)

സുബ്രഹ്മണ്യൻ..(വൈസ്.പ്രസിഡന്റ്) ,പി.വിജയകൃഷ്ണൻ (സെക്രട്ടറി), അരുൺ വി.പി (ജോ.സെക്രട്ടറി)

ലീന(ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *