കൊടകര മേഖല സമ്മേളനം
കൊടകര മേഖല സമ്മേളനം

തൃശ്ശൂർ : കൊടകര മേഖല സമ്മേളനം മെയ് 29, 30 തിയതികളിൽ നടന്നു. പരിസ്ഥിതി ഗോൾഡ്മാൻ അവാർഡ് നേടിയ ഒഡീഷയിലെ പ്രഫുല്ല സാമന്തര ഉദ്ഘാടന പ്രഭാഷണം നടത്തി. പ്രകാശൻ ഇഞ്ചകുണ്ടിൻ്റെ സ്വാഗത ഗാനത്തോടെ സമ്മേളനം ആരംഭിച്ചു. പ്രസിഡൻ്റ് ടി.എ വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോ. സെക്രട്ടറി എ.ടി ജോസ് സ്വാഗതവും, മോഹൻദാസ് എം നന്ദിയും രേഖപ്പെടുത്തി പ്രൊഫ. ജെയ്സൺ ജോസ് സാമന്തരയെ സമ്മേളന പ്രതിനിധികൾക്ക് പരിചയപ്പെടുത്തി.
പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ജിനേഷ് പി ആർ വാർഷിക റിപ്പോർട്ടും ജോൺ എ ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോ സെക്രട്ടറി ഒ എൻ അജിത് കുമാർ മേഖല സംഘടനാ രേഖ അവതരിപ്പിച്ചു. ഗ്രീക്ഷ്മ ടി വി ഭാവി പരിപാടികൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പി ആര് ജിനേഷ് (പ്രസിഡൻ്റ് ), എ ടി ജോസ് (സെക്രട്ടറി), ടി എ വേലായുധൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.