ഒല്ലൂക്കര മേഖലാസമ്മേളനം

0

ഒല്ലൂക്കര മേഖലയുടെ സമ്മേളനം ഗൂഗിൾ പ്ലാറ്റ്ഫോമിൽ

തൃശ്ശൂർ: ഒല്ലൂക്കര മേഖലയുടെ സമ്മേളനം ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. ജില്ലയിലെ മുതിർന്ന പ്രവർത്തകനായ ഡോ. കെ ജെ രാധാകൃഷ്ണൻ വർത്തമാനകാല ആരോഗ്യരംഗത്തെ വിശകലനം ചെയ്ത സംഘടനാ രേഖ അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി ജോബിഷ് ചാക്കോ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാജൂ തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മേഖലാ പ്രസിഡണ്ട് ടി എസ് രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ 38 പേർ പങ്കെടുത്തു. ടി വി ഗോപീഹാസൻ പ്രസിഡണ്ടും ടി എസ് രാമകൃഷ്ണൻ സെക്രട്ടറിയും സാജൂതോമസ് ട്രഷററുമായി 17 അംഗ നിർവ്വാഹക സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. ജോ. സെക്രട്ടറി വി വി സുഭാഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *