തൃശൂർ: കുന്നംകുളം മേഖല സമ്മേളനം 2021 മെയ് 29, 30 തിയതികളിൽ നടന്നു. മുൻസംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ  പ്രാദേശിക ഇടപെടലിന്റെ കാലിക പ്രസക്തി എന്ന വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാവക്കാട്, കുന്നംകുളം മേഖലകൾ സംയുക്തമായാണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചത്. സംസ്ഥാന നിർവ്വാഹക സമിതിയംഗം പി.മുരളീധരൻ സംസാരിച്ചു. കുന്നംകുളം മേഖല പ്രസിഡന്റ് കെ.എ. ശക്തീധരൻ സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളനത്തിൽ ചാവക്കാട് മേഖല പ്രസിഡന്റ് അഡ്വ. വി.എസ് ശിവശങ്കരൻ അധ്യക്ഷനായി. കുന്നംകുളം മേഖല സെക്രട്ടറി രവീന്ദ്രൻ പി.നന്ദി പറഞ്ഞു.

ജോ.സെക്രട്ടറി എം.ആർ രാഗേഷ് സ്വാഗതം പറഞ്ഞ പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് കെ.എ. ശക്തിധരൻ അധ്യക്ഷനായി. സെക്രട്ടറി രവീന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ടി.ജെ തോംസൺ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം അഡ്വ.കെ.പി രവി പ്രകാശ് സംഘടന രേഖ അവതരിപ്പിച്ചു. കേന്ദ്ര നിർവാഹകസമിതി അംഗം വി.മനോജ് കുമാർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി എം കെ സോമൻ (പ്രസിഡന്റ്), എം.ആർ വർഗ്ഗീസ് (സെക്രട്ടറി), ലാർസൻ സബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 

ആസന്ന ഭാവി പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര  നിർവ്വാഹക സമിതിയംഗം പി. മുരളീധരൻ സംസാരിച്ചു. നിയുക്ത മേഖല സെക്രട്ടറി എം ആർ വർഗീസ് ആസന്നഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. നിയുക്ത മേഖല പ്രസിഡന്റ് എം കെ സോമൻ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *