കോലഴി മേഖലയിലെ യൂണിറ്റ് പ്രവർത്തകയോഗങ്ങൾ പൂർത്തിയാവുന്നു…..
15/07/23 തൃശ്ശൂർ
തൃശൂർ ഗവ.മെഡിക്കൽ കോളേജ്, കേരള ആരോഗ്യ സർവ്വകലാശാല എന്നിവിടങ്ങളിലെ കാമ്പസ് യൂണിറ്റുകളുടെ സംയുക്തപ്രവർത്തക യോഗം നടന്നു. ആരോഗ്യ സർവ്വകലാശാലയുടെ സെമിനാർ ഹാളിൽ മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡൻ്റ് ഡോ.കെ.എ.ഹസീനയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. മെഡിക്കൽ കോളജ് യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് ജോ.സെക്രട്ടറി കവിത പി വേണുഗോപാലും ആരോഗ്യ സർവ്വകലാശാലാ യൂണിറ്റ് റിപ്പോർട്ട് ഡോ.അദിൽ നഫറും അവതരിപ്പിച്ചു. സംസ്ഥാന സമ്മേളന റിപ്പോർട്ടിങ്ങ് മേഖലാപ്രസിഡൻ്റ് എം.എൻ. ലീലാമ്മയും , ഭാവിപ്രവർത്തനങ്ങളുടെ അവതരണം മേഖലാസെക്രട്ടറി ഐ.കെ.മണിയും നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ടി. സത്യനാരായണൻ , ഡോ.കെ.ജി രാധാകൃഷ്ണൻ , ഡോ.വി.എം ഇക്ബാൽ , ഡോ.കെ.എ.ഹസീന , ജെ.വെൽസ് , കെ.എസ്.അശ്വതി, എൻ.എസ്.ഗ്രീഷ്മ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ആരോഗ്യ സർവ്വകലാശാലയിലെ ക്വാർടേഴ്സ് നിവാസികൾക്കും ജീവനക്കാർക്കുമായി പി.പി.സി ഉല്‌പന്നമായ ബയോബിന്നിൻ്റെ ഡെമോൺസ്ട്രേഷനും ഉറവിട മാലിന്യ സംസ്ക്കരണത്തെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. കാമ്പസിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പ്രാഥമികപഠനം ഉൾപ്പെടെയുള്ള സംഘാടനത്തിന് എ.ജയേഷ് , ഡോ.അദിൽ നഫർ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഇരുയൂണിറ്റുകളും ചേർന്ന് സംയുക്തമായും ഒറ്റക്കും വ്യത്യസ്തമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കണം. അംഗത്വ – മാസികാ പ്രവർത്തനം ഊർജിതമാക്കണം. ഡോ.കെ.ജി.രാധാകൃഷ്ണന്റെ മുൻകയ്യിൽ സംഘടിപ്പിച്ച ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ , മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയിൽ ഒരുക്കുന്ന Non Medical Literary Corner ലേക്ക് സമ്മാനിക്കാൻ തീരുമാനിച്ചു. അത് പ്രത്യേക യൂണിറ്റ് പരിപാടിയാക്കി മികച്ച രീതിയിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യ സർവ്വകലാശാലാ യൂണിറ്റ് ജോ. സെക്രട്ടറി അശ്വതി കെ.എസ് നന്ദി രേഖപ്പെടുത്തി.