കടവല്ലൂർ ഗ്രാമ പഞ്ചായത്തിലുള്ള അംഗനവാടികൾക്ക് കുരുന്നില വിതരണവും അധ്യാപകപരിശീലനവും

0

അംഗനവാടികൾക്ക് കുരുന്നില പുസ്തക കിറ്റ് വിതരണവും അധ്യാപകർക്കുള്ള പരിശീലനവും

15/07/23 തൃശ്ശൂർ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കുന്നംകുളം മേഖലയിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലുള്ള 34 അംഗനവാടികൾക്ക് 36 പുസ്തകങ്ങളും വായനാ കാർഡുകളും ഉൾപ്പെടുന്ന “കുരുന്നില” പുസ്തക കിറ്റ് വിതരണവും അധ്യാപകർക്കുള്ള പരിശീലനവും നടന്നു. ആധുനിക കാലത്തെ കുട്ടിയ്ക്കുണ്ടായ മാറ്റത്തിനനുസൃതമായ ഗവേഷങ്ങളിലൂടെയും ചർച്ചകളിലൂടെയും തയ്യാറാക്കിയ പുസ്തകങ്ങളടങ്ങുന്നതാണ് കുരുന്നില. 1800 രൂപയോളം വിലവരുന്ന ഓരോ പുസ്തക കിറ്റും സ്പോൺസർ ചെയ്തിരിക്കുന്നത് പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വ്യക്തിത്വങളാണ്.

ചടങ്ങിന്റെ ഉദ്ഘാടനം കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു ധർമൻ അധ്യക്ഷയായിരുന്നു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, വാർഡ് അംഗങ്ങളായ നിഷിൽ, ഗിരിജ, ഉഷ , പഞ്ചായത്ത് സെക്രട്ടറി കെ എ  ഉല്ലാസ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം വി മനോജ് കുമാർ, എം ആർ വർഗീസ്, മേഖലാ സെക്രട്ടറി ടി എ  പ്രേമരാജൻ, രാഗേഷ് എം ആർ എന്നിവർ സംസാരിച്ചു
ചടങ്ങിന് യൂണിറ്റ് പ്രസിഡന്റ് എം രഘു മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഭരത് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *