കോലഴി മേഖലയിൽ ആവേശപൂർവം ഗൃഹസന്ദർശനം തുടരുന്നു….

0
14/07/23
തൃശ്ശൂർ:  കോലഴി മേഖലയിലുൾപ്പെടുന്ന തോളൂർ പഞ്ചായത്തിലെ പറപ്പൂർ, പോന്നോർ പ്രദേശങ്ങളിൽ പരിഷദ് ലഘുലേഖകളുമായ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. ജില്ലയിലെ ആദ്യകാല പ്രവർത്തകരിലൊരാളായ രാഘവൻ ചിറ്റിലപ്പിള്ളി , യൂണിറ്റ് പ്രസിഡൻ്റ് നളിനി ചന്ദ്രൻ , സന്തോഷ് സി.എ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങളെ നേരിൽ കണ്ട് അംഗത്വമെടുപ്പിക്കാനും മാസിക ചേർക്കാനും കഴിഞ്ഞത് പ്രവർത്തകർക്ക് ആവേശജനകമായി..! കൂടുതൽ പേർ ഇനിയും പരിഷത്ത് അംഗത്വമെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പ്രവർത്തനരംഗത്ത് താരതമ്യേന സജീവത കുറഞ്ഞ തോളൂർ യൂണിറ്റിൻ്റെ ഇനിയുള്ള പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാൻ കഴിയുമെന്നും രാഘവൻ ചിറ്റിലപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പരിഷദ് ജില്ലാകമ്മിറ്റി അംഗം പി.വി.സൈമി ടീച്ചർ, കോലഴി മേഖലാ പ്രസിഡൻ്റ് എം.എൻ ലീലാമ്മ, സെക്രട്ടറി ഐ.കെ മണി, ട്രഷറർ എ.ദിവാകരൻ , ജോ.സെക്രട്ടറി വി.കെ മുകുന്ദൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *