മഴയെത്തും മുമ്പേ… കൊല്ലങ്കോട് യൂണിറ്റില്‍ പരിസരദിന പരിപാടി
പാലക്കാട് : പരിസരദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലങ്കോട് യൂണിറ്റും വനം വകുപ്പും ചേർന്ന് “മഴയെത്തും മുമ്പേ ” പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 4 ന് നെല്ലിയാമ്പതി -സീതാർകുണ്ട് പരിസരം കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തി. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ മണിയൻ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പരിഷദ് പ്രവര്‍ത്തകന്‍ സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി വിപിൻ സ്വാഗതം പറഞ്ഞു. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളെ തുടര്‍ന്ന് ശ്രീ കെ അരവിന്ദാക്ഷൻ പരിസ്ഥിതി ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ഡി മനോജ്, മുൻ ജില്ലാ സെക്രട്ടറി സുനിൽകുമാർ, മേഖലാ പ്രസിഡന്റ് ഷിബു എന്നിവർ പങ്കെടുത്തു. പുതിയ ബാലവേദി പ്രവർത്തകരുടെയും,യുവസമിതി പ്രവർത്തകരുടെയും നല്ല പങ്കാളിത്തമുണ്ടായി . കൊടുവായൂർ , അകംപാടം യൂനിറ്റ് പ്രവർത്തകരും പങ്കെടുത്തു. ചിട്ടയായ ആസൂത്രണവും പ്രവർത്തനവും കൊണ്ട് അഞ്ചു വയസ്സുകാരി മിലി മുതൽ മുതിർന്ന പ്രവർത്തകൻ മണികണ്ഠൻ വരെ സജീവമായി പങ്കെടുത്ത പരിപാടി പ്രവർത്തകർക്ക് പുതിയ അറിവും നല്ല അനുഭവവും ആവേശവും പകർന്നു.