ലൂക്ക – കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സിന് തുടക്കമായി

0

ലൂക്ക – കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സ് ജൂൺ 5 പരിസര ദിനത്തിൽ തുടക്കം കുറിച്ചു. കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ, കേരളത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു കൊണ്ട് ഡോ എം രാജീവൻ (MoES Distinguished Scientist, Former secretary MoES, Govt of India) –  തിരുവനന്തപുരം പ്രസ്ക്ലബിൽ ഉദ്ഘാടനം നിര്‍വഹിച്ചു. തത്സമയം കോഴ്സ് വെബ്സൈറ്റിലും ലൂക്ക Youtube ചാനലിലും പ്രക്ഷേപണം ചെയ്തിരുന്നു. പത്ത് ആഴ്ചകളിലായുള്ള കോഴ്സ് പൂര്‍ണമായും ഓണ്‍ലൈനിലാണ് നടക്കുക. ഒരു ആഴ്ച നീളുന്ന ഒരു കോഴ്സില്‍ വായനാസാമഗ്രികള്‍ പങ്കിടല്‍, വീഡിയോ കോഴ്സുകള്‍, ഗൂഗിള്‍ മീറ്റില്‍ ചോദ്യോത്തര സെഷന്‍, ഒബ്ജക്ടീവ് ടൈപ്പ് മൂല്യനിര്‍ണയ പരീക്ഷ എന്നിവയാണുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *