കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒളവണ്ണ വില്ലേജ് പരിധിയില്‍ തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസിന് സമീപം കൂടത്തുംപാറ തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തുന്നത് ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ മൂന്നു കുടിവെള്ള പദ്ധതികള്‍ക്ക് ജലം ലഭ്യമാകുന്ന കൂടത്തുംപാറ തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തുന്നതിനെതിരെ RDO യുടെ ഉത്തരവ് നിലവിലിരിക്കെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി വ്യാപകമായി മണ്ണിറക്കിയത്. തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ ഭൂമാഫിയയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
കൂടത്തുംപാറ തണ്ണീര്‍ത്തടത്തില്‍ അനധികൃതമായി നിക്ഷേപിച്ച മണ്ണ് അടിയന്തരമായി നീക്കം ചെയ്‌ത് തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
Parishadvartha
News portal of Kerala Sasthrasahithya Parishath