മേമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വാർഷികം ഏപ്രിൽ 5, 6 തീയതികളിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ 14 മേഖലാ സമ്മേളനങ്ങളും മാർച്ചിൽ പൂർത്തിയാക്കി ശേഷം തെരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമാകും.

” ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം ചരിത്രവും അതിഭൗതികാഖ്യാനങ്ങളും ” വിഷയത്തിൽ പ്രഭാഷണം നടത്തി എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ടി എസ് ശ്യാംകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ കെ കെ ബിജുള അദ്ധ്യക്ഷതവഹിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഐ അർ ടി സി സോളാർ സിസ്റ്റം ഡെമോയും സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. ജില്ലാ സമ്മേളനത്തിൽ സംഘടനരേഖയുടെ അവതരണം ഡോ. വി കെ ബ്രിജേഷ് നടത്തും.

രണ്ടാം ദിനത്തിൽ “നിർമ്മിതബുദ്ധിയും നമ്മുടെ ഭാവിയും ” വിഷയത്തിൽ ഡോ. ജിജോ പി ഉലഹന്നാൻ പ്രഭാഷണം നടത്തും.

സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികളായി വിവിധ പ്രദേശങ്ങളിൽ ശാസ്ത്ര സംവാദ സദസ്സുകൾ, ശിശുവിദ്യാഭ്യാസ ശില്പശാല , പൂർവകാല പരിഷത്ത് പ്രവർത്തകരുടെ സംഗമം, വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ശാസ്ത്ര കൗതുകം, രക്ഷിതാക്കളുടെ സംഗമം, ആകാശകാഴ്ച വാനനിരീക്ഷണ പരിപാടി എന്നിവയും നടന്നു.
തോടന്നൂർ മേഖലാ കമ്മിറ്റി മേമുണ്ടയിൽ രൂപീകരിച്ച സംഘാടക സമിതി എന്നിവരുടെ മേൽനോട്ടത്തിലാണ് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *