കുടിവെള്ള സംരക്ഷണപ്രവർത്തനങ്ങൾക്കായി ജനകീയ സംഘാടകസമിതി രൂപീകരിച്ചു
എറണാകുളം : മുന്നില്‍ കാണുന്ന കനത്ത വരൾച്ചയെ പ്രായോഗിതമായി നേരിടുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര്‍ 5ന് പരിഷത്ത് ഭവനിൽ വച്ച് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടേയും യോഗം ചേർന്നു.
ജില്ലാ പരിസരസമിതി ചെയർമാൻ ഡോ.ചന്ദ്രമോഹൻ കുമാർ അദ്ധ്യക്ഷനായി. പരിസരസമിതി കൺവീനർ എം.എസ്.മോഹനൻ പ്രവര്‍ത്തനപരിപാടികളെക്കുറിച്ച് വിശദമായി സംസാരിച്ചു. തുടർന്ന് ചർച്ച നടന്നു. ചർച്ചയിൽ ഓരോ കക്ഷിയും അവരുടെ ആശയങ്ങളും സ്വപ്നങ്ങളും പങ്കുവച്ചു. ഡോ.ചന്ദ്രമോഹൻ കുമാർ ഏറ്റെടുക്കുവാൻ പോകുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തിയും പ്രാധാന്യവും അവതരിപ്പിച്ചു സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനിൽ, പ്രൊഫ. എം.കെ.പ്രസാദ് , ഡോ.ചന്ദ്രമോഹൻ കുമാർ എന്നിവർ രക്ഷാധികാരികളായും ഡോ.ഷാജു തോമസ് (മൂവാറ്റുപുഴ) ചെയർമാനും എം.എസ്. മോഹനൻ ജനറൽ കൺവീനറും, ജി.ഗോപിനാഥ് സി.കെ.തങ്കമണി(അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ) ബീന കോമളൻ(വനിതാവിഭാഗം സി പി ഐ)അബ്ദുൾ ബഷീർ കെ.എ.(കടംബ്രയാർ സംരക്ഷണസമിതി)എന്നിവർ വൈസ് പ്രസിഡണ്ടുമാരും ശ്യാംകുമാർ വർമ്മ(ഏഡ്രാക്), കെ.വി.രവീന്ദ്രൻ( അഖിലേന്ത്യാ കിസാൻ സഭ)ഏലൂർ പുരുഷൻ (യുവകലാസാഹിതി) സി എൻ അപ്പുക്കുട്ടൻ( കേരള കർഷകസംഘം)എന്നിവർ ജോയിന്റ് കൺവീനര്‍മാരുമായുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 31നു മുമ്പായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്തുതല പരിസരസമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു. ഈ സമിതികളുടെ നേതൃത്വത്തിലായിരിക്കും പഞ്ചായത്തുതല പ്രവർത്തനങ്ങൾ നടക്കുക.