പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം – 10 ലഘുപുസ്തകങ്ങള്‍

0

പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന ആശയവുമായി നടത്തുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗ്രാമശാസ്ത്ര ജാഥയുടെ ഭാഗമായി 10 ലഘു പുസ്തകങ്ങളുടെ ഒരു സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

  • നിങ്ങൾ ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ ?
  • നിങ്ങൾ ഇന്ത്യയുടെ അസമത്വങ്ങളുടെ വികസന പാതയെ കുറിച്ച് ചിന്തിക്കുന്നുണ്ടോ ?
  • നിങ്ങൾ വിദ്യാഭ്യാസ രംഗത്തെ വർഗീയ കടന്നാക്രമങ്ങളെ കുറിച്ച് ആകുലപ്പെടുന്നുണ്ടോ ?
  • നിങ്ങൾ എന്തേ മാധ്യമങ്ങൾ ഇപ്രകാരം പ്രവർത്തിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ ?
  • നിങ്ങൾ കേരളം വഴികാട്ടണം ശാസ്ത്രത്തിൻറെ വെളിച്ചവുമായി നവകേരളത്തിന് എന്ന ചിന്താ പദ്ധതിയെ ചർച്ച ചെയ്യുവാൻ തയ്യാറുണ്ടോ ?
  • നിങ്ങൾ ഇന്ത്യൻ പാരമ്പര്യവും മതമൗലികവാദവും എങ്ങനെ നമ്മെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?
  • നിങ്ങൾ വിദ്യാഭ്യാസ രംഗത്തെ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് ആശയങ്ങൾ ചർച്ച ചെയ്യുവാൻ തയ്യാറുണ്ടോ ?
  • ലിംഗ തുല്യത നവ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് നിങ്ങളുടെ മനസ്സിൽ ഒരു പദ്ധതിയില്ലേ ?
  • അവഗണിക്കപ്പെടുന്ന ഇന്ത്യൻ ആരോഗ്യരംഗം ആഴത്തിൽ നിങ്ങൾക്ക് അറിയേണ്ടേ ?
  • പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം ,ഗ്രാമശാസ്ത്ര ജാഥയുടെ അക്കാദമിക ഉള്ളടക്കം എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടേ ?
  • ഗ്രാമശാസ്ത്ര ജാഥയിൽ അവതരിപ്പിക്കുന്ന കലാജാഥകളുടെ സ്ക്രിപ്റ്റുകളുടെ കോപ്പി നിങ്ങളുടെ കയ്യിൽ ഉണ്ടോ ?
  • പച്ചക്കറി കൃഷി ഒരു ഗ്രാമത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ കഥ എല്ലാവർക്കും അറിയേണ്ടേ ?

പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന ആശയവുമായി നടത്തുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗ്രാമശാസ്ത്ര ജാഥയുടെ ഭാഗമായി 10 ലഘു പുസ്തകങ്ങളുടെ ഒരു സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തെയും ശാസ്ത്രരംഗത്തെയും സമൂഹത്തെയും ആകുലപ്പെടുന്ന ഏതൊരു സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും വിമർശകർക്കും അനിവാര്യമായ ലഘുലേഖാ സെറ്റാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്
പുരോഗമന ആശയ പ്രചാരണ രംഗത്ത് ഇടപെടുന്നവരും വിദ്യാർത്ഥികളും സാമൂഹ്യ മേഖലയിൽ പ്രഭാഷണ പരമ്പര നടത്തുന്നവരും സമൂഹത്തെ ശാസ്ത്രീയമായി വിലയിരുത്തുന്നവരും ഈ ലഘുലേഖ സെറ്റ് പുസ്തകം ഇപ്പോൾ നന്നായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്.
വാങ്ങാം , പ്രചരിപ്പിക്കാം , ജനകീയശാസ്ത്ര പ്രസ്ഥാനത്തിൽ പങ്കാളിയാവാം
245 രൂപ മുഖ വിലയുള്ള ഒരു സെറ്റ് , ഇപ്പോൾ 200 രൂപക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ ജില്ലാ ഭവനുകളിൽ നിന്നും പരിഷത്ത് പ്രവർത്തകരിൽ നിന്നും ലഭ്യമാണ്. പരിഷത്ത് പദയാത്ര, കലാജാഥ കേന്ദ്രങ്ങളിലും ഇപ്പോൾ ലഭ്യമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *