ഗ്രാമശാസ്ത്ര ജാഥയോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖല കമ്മിറ്റിയും പാങ്ങപ്പാറ ഗുരുമന്ദിര സമിതിയും ചേര്‍ന്ന് പ്രഭാഷണം സംഘടിപ്പിച്ചു. നവോത്ഥാനവും ആധുനിക കേരളവും എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ കേരള സര്‍വ്വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. ഷാജി അനിരുദ്ധന്‍ വിഷയാവതരണം നടത്തി.