മാലിന്യ മുക്ത കേരളം ജില്ലാ സെമിനാർ
ചെറുവത്തൂർ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മറ്റിയും ചെറുവത്തൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യ മുക്ത കേരളവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ചെറുവത്തൂർ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ സംസ്ഥാന കൺസൾട്ടന്റ് എൻ ജഗ്ജീവൻ വിഷയാവതരണം നടത്തി.
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗ്രാമ ശാസ്ത്ര ജാഥയുടെ അനുബന്ധ പരിപാടി ആയാണ് സെമിനാർ സംഘടിപ്പിച്ചത്.
സെമിനാറിൽ LSGD കാസറഗോഡ് ജോയിന്റ് ഡയറക്ടർ മെയ്സൺ മാത്യു മോഡറേറ്ററായിരുന്നു.
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ലക്ഷ്മി, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ , KSWMP ജില്ലാ ഡപ്യൂട്ടി കോർഡിനേറ്റർ കെ വി മിധുൻ , പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.പ്രേംരാജ്, എം.വി. ലതീഷ് , പി.വി. ദേവരാജൻ , ഗീത.ആർ.എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ ടി സുകുമാരൻ സ്വാഗതം പറഞ്ഞു.കെ.വി. വിനയരാജ് ചർച്ച ക്രോഡീകരണം നടത്തി.