ഗ്രാമശാസ്ത്രജാഥ ജില്ലാതല ഉദ്ഘാടനം-തൃശ്ശൂർ
01/12/23 തൃശ്ശൂർ
അറിവിന്റെ സാർവ്വത്രിക വൽക്കരണത്തെ എതി൪ത്ത് ജ്ഞാസമൂഹ നി൪മ്മാണത്തിന് തടസ്സം സൃഷ്ടിക്കലാണ് കേന്ദ്രഭരണ൦ ലക്ഷ്യ൦ വെക്കുന്നത്. – സി. രവീന്ദ്രനാഥ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗ്രാമശാസ്ത്രജാഥയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പദയാത്ര പര്യടനം നടത്തു൦ ” പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധ൦ വളരണ൦ ” എന്ന മുദ്രാവാക്യവുമായാണ് ഈ ജാഥ പര്യടനം നടത്തുന്നത്. വെള്ളാങ്ങല്ലൂർ സോഷ്യൽ ക്ലബ്ബ് അങ്കണത്തിൽ വെച്ച് നടന്ന ഉദ്ഘാടയോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. സി. വിമല അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി. എസ്. ജൂനയിൽനിന്ന് പുത്തൻചിറ മേഖല ജാഥാ ക്യാപ്റ്റൻ ടി. ഐ. മോഹൻ ദാസ് പതാക ഏറ്റു വാങ്ങി.
മേഖല പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്വാഗതവും ജാഥാ വൈസ് ക്യാപ്റ്റൻ ടി. ആ൪. രമാദേവി നന്ദിയു൦ പറഞ്ഞു.