LUCA TALK– AI വഴികളും കുഴികളും

0

AI – വഴികളും കുഴികളും –  LUCA TALK ഡോ. ദീപക് പി മുഖ്യാവതരണം നടത്തുന്നു.

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രം (C–SiS), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ഐ.ടി സബ്കമ്മിറ്റി , ലൂക്ക സയൻസ് പോർട്ടൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൻ 2024 ജൂലൈ 25 ന് കുസാറ്റിലെ C – SiS ഓഡിറ്റോറിയത്തിൽ വെച്ച് LUCA TALK സംഘടിപ്പിച്ചു. ഡോ. ദീപക് പി. ( അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ ) Al – വഴികളും കുഴികളും എന്ന വിഷയത്തിൽ അവതരണം നടത്തി. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് റിസോഴ്സ് മാനേജ്‌മന്റ് ഹെഡ് ഡോ. ജി. സന്തോഷ്‌കുമാർ മോഡറേറ്റർ ആയിരുന്നു.

പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്  ബി രമേശ്,  ഡോ.പി ഷൈജു, ഡോ.ആൽഡ്രിൻ ആന്റണി, ഡോ.ജയന്തി എസ് പണിക്കർ, പ്രൊഫ. ജാതവേദൻ എന്നിവരും പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ കുടാതെ ജില്ലാ കമ്മിറ്റിയംഗങ്ങളും വിവിധ മേഖലകളിൽ നിന്നുമുള്ള പരിഷദ് പ്രവർത്തകരും ഉൾപ്പെടെ നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *