കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി
കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചു കെട്ടാൻ മടിക്കൈ യൂണിറ്റും
കാസർഗോഡ്: അതിരൂക്ഷമായി പടർന്നു പിടിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചു കെട്ടാൻ മടിക്കൈ പഞ്ചായത്ത് നടത്തിയ വിപുലമായ പ്രവർത്തനങ്ങളിൽ മടിക്കൈ യൂണിറ്റും പങ്കാളികളായി.
കോവിഡ് പോസിറ്റീവായതും എന്നാൽ വീടുകളിൽ ഒറ്റക്ക് മാറിത്താമസിക്കാൻ സൗകര്യമില്ലാത്തതുമായ വ്യക്തികൾക്കായി എരിക്കുളത്ത് ഡൊമി സിലറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിലേക്കാവശ്യമായ സാമഗ്രികൾ വിവിധ സന്നദ്ധ സംഘടനകൾ സ്പോൺസർ ചെയ്തു വരികയാണ്. ബക്കറ്റുകൾ, മഗ്ഗുകൾ, വേസ്റ്റ് ബിൻ തുടങ്ങിയവ മടിക്കൈ യൂണിറ്റ് സംഭാവന ചെയ്തു. പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് എസ് പ്രീതയ്ക്ക് യൂണിറ്റ് സെക്രട്ടറി വി മധുസൂദനൻ ഇവ കൈമാറി. ജില്ലാ ട്രഷറർ എം രമേശൻ, മേഖലാ പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണൻ എന്നിവരും യൂണിറ്റംഗങ്ങളായ ടി ഭാസ്കരൻ, പുഷ്പ എന്നിവരും പങ്കെടുത്തു.