ജനപ്രതിനിധികൾക്കായി ശില്പശാല
മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ കൗൺസിലർമാർക്കുള്ള കോവിഡ് ശിൽപശാല
മലപ്പുറം: മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ കൗൺസിലർമാർക്കുള്ള കോവിഡ് ശിൽപശാല നടന്നു. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ 23 വാർഡ് കൗൺസിലർമാർ ഉൾപ്പെടെ 42 പേർ പങ്കെടുത്തു.
നഗരസഭാ ചെയർമാൻ മുജീബ് റഹ്മാൻ കോടേരി കോവിഡ് പ്രതിരോധവും വാക്സിനേഷനുമായി ബന്ധപ്പെട്ട് നഗരസഭ നടത്തിയതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവർത്തനങ്ങൾ വിശദമാക്കി. DCC, Telemedicine പോലെയുള്ള പദ്ധതികൾ നഗരസഭയിൽ പ്രാവർത്തികമാക്കിയതായി അദ്ദേഹം അറിയിച്ചു. ജനകീയ ഹോട്ടൽ, കമ്മ്യൂണിറ്റി കിച്ചനുമായി ലിങ്ക് ചെയ്ത് പ്രവർത്തിക്കാനാകണമെന്നും വാക്സിനേഷന് എതിരെയുള്ള അനാവശ്യ ഭീതി ഒഴിവാക്കണമെന്നും കൗൺസിലർ സഹദേവൻ ഓളക്കൽ അഭിപ്രായപ്പെട്ടു. എൻ ജഗ്ജീവൻ, ഡോ. വിജയകുമാർ എന്നിവർ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു.
എല്ലാ വാർഡുകളിലും 30-50 വീടുകൾ ചേർന്ന ക്ലസ്റ്ററുകൾ രൂപീകരിക്കണം. RRT അംഗങ്ങൾക്ക് അടിയന്തിരമായി 2-3 ക്ലസ്റ്ററുകളായി തിരിച്ച് പരിശീലനം ഉടൻ നൽകണം. രോഗവ്യാപനം തീവ്രമായ വാർഡുകളിൽ ക്ലസ്റ്റർ ചുമതലക്കാരുടേയും ആർ.ആർ.ടി.യുടേയും പ്രത്യേക യോഗം ഓൺലൈനിൽ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.
രോഗികളായവരുമായി സംസാരിച്ച് അവർക്ക് വേണ്ട കാര്യങ്ങൾ അന്വേഷിക്കൽ, സാന്ത്വന പരിപാടി, ജാഗ്രത നിർദ്ദേശങ്ങൾ നൽകുക വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിക്കൊടുക്കുക, രോഗികൾ, ക്വാറന്റൈനിലുള്ളവർ, വാക്സിൽ എടുത്തവർ,എടുക്കാത്തവർ എന്നിങ്ങനെ പട്ടിക പ്പെടുത്തി ക്ലസ്റ്റർ തലത്തിൽ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായം പരിഷത്ത് സന്നദ്ധ സേന നൽകും.
വി വിനോദ് ചർച്ചകൾക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് അസ്കർ അലി യോഗാധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പ്രമോദ്, പരിഷത്ത് സന്നദ്ധ സേനയിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അനൂപ് കെ എസ് സ്വാഗതവും സന്നദ്ധ സേന കോ- ഓഡിനേറ്റർ ശില്പ നന്ദിയും പറഞ്ഞു.