Back to Basics Crush the Curve ഓൺലൈൻ ക്യാമ്പയിന്‍

0

Back to Basics Crush the Curve എന്ന പേരിൽ ഓൺലൈൻ ക്യാമ്പയിന് കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ തുടക്കമായി.

കോട്ടയം: Back to Basics Crush the Curve എന്ന പേരിൽ ഓൺലൈൻ ക്യാമ്പയിന് കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും ഒരു കിലയുടെയും നേതൃത്വത്തിലാണ് വാർഡിലെ മുഴുവൻ വീടുകളിലെയും കുറഞ്ഞത് ഒരംഗത്തെയെങ്കിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കി രോഗവ്യാപനം തടയുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. വാർഡ് തല പ്രതിരോധ സമിതിയംഗങ്ങൾക്കും, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കുമുളള ഓൺലൈൻ പരിശീനത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.കോവിഡ് ബാധിക്കുമ്പോഴും കോവിഡ് മുക്തി നേടിയതിന് ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,കുട്ടികൾ, മുതിർന്നവർ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡ് രോഗവുമായി ബന്ധപ്പെട്ട ശാസ്ത്രീയ കാര്യങ്ങൾ, ഉപകരണങ്ങൾ എന്നിവ സംബന്ധിച്ചും കോവിഡ് കാല ജീവിത ശൈലികളെക്കുറിച്ചും ശാസ്ത്രീയമായ അവബോധം രൂപപ്പെടുത്തി പരമാവധി ആളുകളെ കോവിഡ് മുന്നണി പോരാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. കൗൺസലിങ്ങ്, ഓൺലൈൻ ക്ലാസുകൾ, പരസ്പര ബോധവൽക്കരണം, വിനോദ – വിജ്ഞാന പരിപാടികൾ എന്നിവ ക്യാമ്പയിന്റ ഭാഗമായി നടക്കും. പരിപാടികൾ ഏകോപിപ്പിക്കാൻ പേട്ട കവലയിൽ കൺട്രോൾ റൂമും തുറന്നു.വാർഡ് മെംബർ സുമി ഇസ്മായിൽ, മുൻ വാർഡ് അംഗവും കാഞ്ഞിരപള്ളി മേഖലാ സെക്രട്ടറിയുമായ എം എ റിബിൻ ഷാ, കില ഫാക്കൽറ്റികളായ ഹാരീസ് പി എസ്, രാഹുൽ രാജു, മേഖലാ ജോ. സെക്രട്ടറി വിപിൻ രാജു, ആശാ വർക്കർ റഹ്മത്ത് നൗഷാദ്, വാർഡ്‌ തല പ്രതിരോധ സമിതിയംഗങ്ങളായ റിയാസ് കാൾടെക്സ്, ധീരജ് ഹരി, സതീഷ്കുമാർ, മുഹമ്മദ് അഷർ, അമീർ ഷുക്കൂർ, ജയ്സൽ പി എസ്, നൗഫൽ വി എസ്, ഷിഹാബ് കെ എൻ, സുജിത് നാസർ എന്നിവരാണ് പരിപാടി ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed