മൂന്നാറിൽ മാലിന്യസംസ്കരണ പദ്ധതി
മൂന്നാറിലെ തണുത്ത കാലാവസ്ഥയിലും ജൈവമാലിന്യം സംസ്കരിച്ച് വളമാക്കാൻ മൂന്നാർ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചു.
ഇടുക്കി: മൂന്നാറിലെ തണുത്ത കാലാവസ്ഥയിലും ജൈവമാലിന്യം സംസ്കരിച്ച് വളമാക്കാൻ മൂന്നാർ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചു. ഐ.ആർ.ടി.സിയാണ് പദ്ധതിക്ക് വേണ്ട ഗവേഷണ- സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത്. താഴ്ന്ന താപനിലയിലും ജൈവാവശിഷ്ടങ്ങളെ വളമാക്കാൻ സഹായിക്കുന്ന, ഐ.ആർ.ടി.സി. വികസിപ്പിച്ചെടുത്ത ഇനോക്കുലം അഥവാ ജൈവാണു മിശ്രിതം ആണ് പഞ്ചായത്തിൽ ഉപയോഗപ്പെടുത്തുക. ഉല്പാദിപ്പിക്കുന്ന വളം വിപണിയിൽ എത്തിക്കാനും പഞ്ചായത്തിന് സാധിക്കും. ഇത് സംബന്ധിച്ച് നടന്ന യോഗങ്ങളിൽ ഐ.ആർ.ടി.സി. ഹരിതസഹായസ്ഥാപനം സംസ്ഥാന കോഡിനേറ്റർ ടി പി ശ്രീശങ്കർ പഞ്ചായത്ത് അംഗങ്ങളോട് സംസാരിച്ചു.