മാസികാ പ്രചാരണം തൃശൂര്‍ ജില്ലയില്‍ തുടക്കമായി
മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ അംഗീകരിച്ചു കൊണ്ടു മാത്രമെ വന്യജീവി മനുഷ്യ സംഘർഷങ്ങൾ തടയാൻ കഴിയു – ഡോ: ശ്യാം വിശ്വനാഥ്
തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ ശാസ്ത്ര മാസികാ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ: ശ്യാം വിശ്വനാഥ് നിർവ്വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ കേരളത്തിലെ വന്യജീവി മനുഷ്യ സംഘർഷങ്ങളെ സംബന്ധിച്ചും ഇന്നത്തെ ആഗോള പരിസ്ഥിതി വ്യവസ്ഥയിൽ വനത്തിന്റെ ആവശ്യകതയെസംബന്ധിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ അംഗീകരിച്ചു കൊണ്ടു മാത്രമെ നമുക്ക് വന്യജീവി സംഘർഷങ്ങളെ ലഘൂകരിക്കാൻ കഴിയു . ഏറ്റവും കൂടുതൽ മനുഷ്യർ മരിക്കുന്നത് പാമ്പുകടിയേറ്റും പന്നികളുടെ ആക്രമണം മൂലവുമാണ്. ആന, പുലി എന്നീ വന്യജീവികളുടെ ആക്രമണം കൊണ്ട് മരിക്കുന്നവരുടെ എണ്ണം ഇതിനേക്കാൾ കുറവാണ്. അതുകൊണ്ട് മനുഷ്യ വന്യജീവി സംഘർഷം കുറക്കുന്നതിന് പഠനങ്ങൾ നിരന്തരം നടക്കേണ്ടതുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന സംഘടനയിൽ അംഗമാകുന്നതിലും മാസിക വരിക്കാരനാകുന്നതിലും സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രൊഫ .സി. വിമല, ജില്ലാ സെക്രട്ടറി പി.എസ്. ജൂന, ഡോ.കെ. വിദ്യാസാഗർ, പ്രൊഫ.കെ. ആർ. ജനാർദ്ദനൻ , മനോജ് വി.ഡി. , ഒ.എൻ. അജിത് കുമാർ എന്നിവർ സംസാരിച്ചു.