ലോക പരിസരദിനം കോട്ടയത്ത് ഹരിതബാലോത്സവങ്ങൾ സംഘടിപ്പിച്ചു

0
കോട്ടയം :  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ഉപസമതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ഹരിതബാലോത്സവങ്ങൾ സംഘടിപ്പിച്ചു. കടുത്തുരുത്തി മേഖലയിലെ കല്ലറ, വെള്ളൂർ യൂണിറ്റുകളിലായി 6 ബാലോത്സവങ്ങളും ഏറ്റുമാനൂർ മേഖലയിലെ ഏറ്റുമാനൂർ, കാണക്കാരി ,വയല യൂണിറ്റുകളിലായി മൂന്ന് ബാലോത്സങ്ങളും ചങ്ങനാശ്ശേരി, വൈക്കം , പാലാ മേഖലയിലും ഓരോ ബാലോത്സവവും സംഘടിപ്പിക്കുകയുണ്ടായി. ജൂൺ 3 ,4 ,5 തീയ്യതികളിലാണ് ബാലോത്സവങ്ങൾ നടന്നത് . ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ പ്രവർത്തകർക്ക് 2023 മെയ് 29 ന് കല്ലറ യൂണിറ്റിൽ വച്ച് പരിശീലന കളരി സംഘടിപ്പിച്ചിരുന്നു. പരിശീലനങ്ങൾക്ക് ബാലവേദി കൺവീനർ സാബു കല്ലറ, വിദ്യാഭ്യാസ ഉപസമിതി കൺവീനർ ടി കെ സുവർണ്ണൻ, കലാസംസ്കാരം കൺവീനർ കെ ജി വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ശശി, ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി വിജു കെ എൻ, ജില്ലാ കമ്മിറ്റിയംഗം സി ശശി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യൂണിറ്റുകളെ കൂടാതെ വിവിധ സ്കൂളുകളിലും ബാലോത്സവങ്ങള്‍ നടക്കുകയുണ്ടായി. കാഞ്ഞിരപ്പള്ളി മേഖലയിൽ പരിസരദിന സെമിനാര്‍ സംഘടിപ്പിക്കുകയും പാലാ മേഖലയിലെ രണ്ട് വിദ്യാലയങ്ങളിൽ പരിസരദിന സന്ദേശം നൽകുകയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *