ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി മണ്ഡപത്തിന് സമീപം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി മണ്ഡപത്തിന് സമീപം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. രാജ്യം ദ്രോണാചാര്യ പദവി നൽകി ആദരിച്ച കെ പി തോമസ് മാഷ് ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോട്ടയം നഗരസഭ കൗൺസിലറും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഷീജ അനിൽ മുഖ്യപ്രഭാഷണം നടത്തുകയും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടിപി ശ്രീശങ്കർ ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗങ്ങളായ കെ.രാജൻ, ആർ. സനൽകുമാർ , ജില്ലാ പ്രസിഡന്റ് കെ.കെ. സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി വിജു കെ.എൻ, യുവസമിതി ജില്ലാ കൺവീനർ ജിസ്സ് ജോസഫ് കമ്മിറ്റിയംഗം വിഷ്ണു ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *