പരിസ്ഥിതി പഠന ക്ലാസ്സ്

0

ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന സന്ദേശം വിശദീകരിച്ചുകൊണ്ട് ഒരു പരിസ്ഥിതി പഠന ക്ലാസ്

തൃശ്ശൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മതിലകം മേഖലാ കമ്മിറ്റി
ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന സന്ദേശം വിശദീകരിച്ചുകൊണ്ട് ഒരു പരിസ്ഥിതി പഠന ക്ലാസ് ഗൂഗിൾ മീറ്റിൽ നടത്തി.
കേരള കാർഷിക സർവകലാശാലയിലെ ഡയറക്ടർ ഓഫ് റിസർച്ച് ആയി വിരമിച്ച ഡോ. പി ഇന്ദിരാദേവി ആണ് വിഷയം അവതരിപ്പിച്ചത്. അധ്യാപകർ, വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ക്ലാസ്സിൽ ഗൂഗിൾ മീറ്റിലെ സ്ഥലപരിമിതി പ്രശ്നമായിരുന്നു. താൽപര്യമുള്ള കുറെ ആളുകൾക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ചടങ്ങിന് മേഖലാ കൺവീനർ കെ കെ ഹരീഷ് കുമാർ അധ്യക്ഷം വഹിച്ചു. മേഖലാ സെക്രട്ടറി എം രാഗിണി സ്വാഗതം പറഞ്ഞ യോഗത്തിന് മേഖലാ പ്രസിഡണ്ട് ടി മനോജ് നന്ദി പറഞ്ഞു. അതിഥിയെ പരിചയപ്പെടുത്തി ജില്ലാ കമ്മിറ്റിയംഗം എം ജി ജയശ്രീയും പരിസ്ഥിതി രംഗത്ത് മതിലകം മേഖലാ കമ്മിറ്റി ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പി രാധാകൃഷ്ണനും സംസാരിച്ചു. ക്ലാസിനെത്തുടർന്നുണ്ടായ സംവാദത്തിൽ ഒട്ടേറെ ആളുകൾ പങ്കെടുത്തു.
സംശയങ്ങൾക്ക് ടീച്ചർ മറുപടി പറഞ്ഞു. നിർവ്വാഹക സമിതിയംഗങ്ങളായ ടി കെ മീരാഭായി, കെ പി രവി പ്രകാശ്, ജില്ലാ കമ്മിറ്റിയംഗം ബൈജു കെ എ എന്നിവർ സന്നിഹിതരായിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട പരിപാടി പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് അവബോധം നൽകുന്നതിന് സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *