മഴ നടത്തം – 2023
മഴ നനഞ്ഞ്……
മല നിരകൾ താണ്ടി…..
ഒരു നടത്തം
09/07/23
തൃശൂർ: കൊടകര മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഴ നടത്തം യുവസമിതി പ്രവർത്തക ടി.വി. ഗ്രീഷ്മ ഫ്ലാഗ് ഓഫ് ചെയ്തു. പാലപ്പിള്ളിയിൽ നിന്ന് ആരംഭിച്ച് മൈസൂർ ആട്ടു പാലം വഴി വലിയകുളം വരെ പ്രകൃതി രമണീയമായ മലമടക്കുകളിലൂടെ മഴ നനഞ്ഞ് നടക്കുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും യുവസമിതിയുടെയും പ്രവർത്തകർ കൂടാതെ വിവിധ കോളേജുകളിൽ നിന്നുള്ള NSS യൂണിറ്റംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ എന്നിങ്ങനെ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു..
അസ്മാബി MES കോളേജ്, അൻസാർ വിമൻസ് കോളേജ്, പ്രജ്യോതിനികേതൻ കോളേജ്, സെൻറ് ജോസഫ്സ് കോളേജ്, ക്രൈസ്റ്റ് കോളേജ്, വിവേകാനന്ദ കോളേജ്, ശ്രീകൃഷ്ണ കോളേജ്, കാർമ്മൽ കോളേജ്, സെൻറ് അലോഷ്യസ് കോളേജ്, വഴുക്കും പാറ ശ്രീനാരായണ ഗുരു കോളേജ്, അയ്യന്തോൾ ഗവ:വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ, നന്തിക്കര ഗവ: വൊക്കേഷണൽ ഹയർസെക്കൻറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പങ്കാളിത്തമുണ്ടായിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് കെ.കെ. സോജ അധ്യക്ഷയായി. സെക്രട്ടറി ടി.എം.ശിഖാമണി സ്വാഗതം പറഞ്ഞു. A T ജോസ് മാസ്റ്റർ, T.A വേലായുധൻ, C. S.മനോജ്, K.K അബ്ദുൾ ഗഫൂർ , ടി. ശ്രീനാഥ്,ലിന്റോ വി.എ. കെ.കെ.അനീഷ് കുമാർ, ഹർഷ ലോഹിതാക്ഷൻ, P S അശോകൻ ,ധന്യ ജോസഫ് , ഡോ . ജെയ്സൺ ജോസ്എന്നിവർ നേതൃത്വം നല്കി.
മഴ നടത്തം രസകരമാണ്. പലവട്ടം പോകാൻ തീരുമാനിച്ചുവെങ്കിലും പോകാനായിട്ടില്ല.