കോലഴി മേഖലയിലെ യൂണിറ്റ് പ്രവർത്തകയോഗങ്ങൾക്ക് തുടക്കമായി

0

09/07/23

തൃശൂർ:   കോലഴി മേഖലയിലെ കോലഴി, മുളങ്കുന്നത്തുകാവ് യൂണിറ്റ് പ്രവർത്തകയോഗങ്ങൾക്ക് തുടക്കമായി. കോലഴി യൂണിറ്റ് പ്രവർത്തയോഗം കോലഴി ഗ്രാമീണ വായനശാലയിൽ യൂണിറ്റ് പ്രസിഡൻറ് പി.വി. റോസിലിയുടെ അധ്യക്ഷതയിൽ ചേർന്നു. പ്രൊഫ.ബി ലക്ഷ്മിക്കുട്ടിയമ്മ സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് യൂണിറ്റ് റിപ്പോർട്ടും കോലഴി മേഖലാപ്രസിഡൻറ് എം.എൻ. ലീലാമ്മ മേഖലാറിപ്പോർട്ടും വജ്രജൂബിലി സംസ്ഥാനസമ്മേളന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ ജില്ലാറിപ്പോർട്ടിംഗ് നടത്തി. എ.പി. ശങ്കരനാരായണൻ ഭാവിപരിപാടികൾ അവതരിപ്പിച്ചു. കെ.എച്ച്. രാധാകൃഷ്ണൻ , രജിത് മോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രവർത്തക യോഗത്തിൽ 5 സ്ത്രീകൾ ഉൾപ്പെടെ 23 പേർ പങ്കെടുത്തു.

മുളംകുന്നത്തുകാവ് യൂണിറ്റ് പ്രവർത്തകയോഗം കോഞ്ചേരി റോഡ് ബി.എസ്.എസ് ലൈബ്രറി ഹാളിൽ സി .ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്നു.യൂണിറ്റ് സെക്രട്ടി ദിവ്യ കെ.ആർ യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമ്മേളന റിപ്പോർട്ടും ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു കൊണ്ട് കോലഴി മേഖലാ സെക്രട്ടറി മണി ഐ.കെ സംസാരിച്ചു. ഡോ.ജിയോ തരകൻ , രാമദാസ് സി.എ എം.കെ ശശിധരൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പുമല കേന്ദ്രീകരിച്ച് യൂണിറ്റ് രൂപീകരിക്കുന്നതിനും പ്രദേശത്ത് കുടുതൽ ആളുകളെ സമീപിച്ച് അംഗത്വമെടുപ്പിക്കാനും മാസിക വരിക്കാരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഹരികുമാറിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *