മലപ്പുറത്ത് നവീകരിച്ച പരിഷദ് ഭവന്‍ ഉദ്ഘാടനം ചെയ്തു

0

ജില്ലയിലെ പ്രവര്‍ത്തകരില്‍ നിന്നുമുള്ള ധനശേഖരണത്തിനൊപ്പം ഓരോ മേഖലയിലും 100 വീതം കുരുന്നില പ്രചരിപ്പിച്ചുമാണ് പരിഷദ് ഭവന്‍ നവീകരണത്തിനുള്ള സാമ്പത്തിക സമാഹരണം നടത്തിയത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നവീകരിച്ച ജില്ലാ ഓഫീസായ പരിഷദ് ഭവൻ സംസ്ഥാന പ്രസിഡന്റ് ബി.രമേശ് ഉദ്ഘാടനം ചെയ്യുന്നു.

08 ജൂലൈ 2023

മലപ്പുറത്ത് പുതുക്കിപ്പണിത ജില്ലാ പരിഷദ് ഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ബി.രമേശ് ഭവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അജിത് കുമാർ ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മണികണ്ഠൻ വി.വി., അംബുജം കെ , എം.എസ് മോഹനൻ എന്നിവർ സംസാരിച്ചു.കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹരിതപാഠശാലയിൽ എ ശ്രീധരൻ (ഹരിതഭവനവും മാലിന്യ സംസ്കരണവും), അരുൺ കുമാർ കെ (ഹരിതഭവനവും ആരോഗ്യവും ), ഡോ. .അബ്ദുൾ ഹമീദ് (ഹരിതഭവനവും ജല സംരക്ഷണവും), സതീശൻ പി (ഹരിതഭവനവും കൃഷിയും) എന്നിവർ വിഷയാവതരണങ്ങൾ നടത്തി. പരിഷത്ത് വികസനം ഉപസമിതി കൺവീനർ ജയ്സോമനാഥൻ വി.കെ ആമുഖാവതരണം നടത്തി. ജില്ലയിലെ പ്രവര്‍ത്തകരില്‍ നിന്നുമുള്ള ധനശേഖരണത്തിനൊപ്പം ഓരോ മേഖലയിലും 100 വീതം കുരുന്നില പ്രചരിപ്പിച്ചുമാണ് പരിഷദ് ഭവന്‍ നവീകരണത്തിനുള്ള സാമ്പത്തിക സമാഹരണം നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *