മേഖലാപ്രവർത്തകയോഗം

0

ഇന്ന് സമൂഹത്തിൽ ധാരാളം വ്യാകുലതകൾ ദൃശ്യമാണ്. ശാസ്ത്രസംഘടനാ പ്രവർത്തകർ ചേർന്ന് പ്രവർത്തിച്ചാൽ വ്യാകുലതകളെ കുറെയൊക്കെ മറികടക്കാനാകും

ചാമ്പിക്കോ.... മല്ലപ്പള്ളി മേഖലയിലെ യൂണിറ്റ് ഭാരവഹികൾ ഒത്തുകൂടിയപ്പോൾ

2 Jul 2023
പത്തനംതിട്ട: മല്ലപള്ളി മേഖലയിലെ പ്രവർത്തക യോഗം വെണ്ണിക്കുളം ഗോപാല കുറുപ്പ് റഫെറൻസ് ലൈബ്രറി ഹാളിൽ നടന്നു.

സംസ്ഥാന, ജില്ലാ സമ്മേളന റിപ്പോർട്ടിങ് ൽ വിശദമായ ചർച്ച നടന്നു. യൂണിറ്റ്കളുടെ നേതൃത്വത്തിലും സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായും വിഭാവനം ചെയ്തിട്ടുള്ളതുമായ എല്ലാ പ്രവർത്തനങ്ങൾക്കുമായി രൂപരേഖ തയ്യാറാക്കി.

മേഖലയിലെ മൂന്ന് കേന്ദ്രങ്ങളിൽ (കുന്നന്താനം, മല്ലപ്പള്ളി, ചാലാപ്പള്ളി ), മാലിന്യ പരിപാലത്തിന്റെ പ്രാധാന്യം മനസിലാക്കി “മാലിന്യത്തിൽ നിന്ന്സ്വാതന്ത്ര്യം” നടപ്പാക്കും. വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം നടത്തുന്നവരെ ബാലവേദി പ്രവർത്തനങ്ങളിലേക്ക് ക്ഷണിക്കും.അംഗത്വം, മാസിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തുടർച്ചയായി മികച്ച പ്രവർത്തനങ്ങൾ ചെയ്യുന്ന ഇരവിപേരൂർ യൂണിറ്റിനെയും ചുമതലയുള്ള ജില്ലാക്കമ്മറ്റി അംഗം വിദ്യാസാഗർ ജി യേയും പ്രവർത്തകയോഗം അഭിനന്ദിച്ചു. വിജ്ഞാനോത്സവം, സോപ്പ് നിർമ്മാണ പരിശീലനം, മാസികാ പ്രവർത്തനം, അംഗത്വ പ്രവർത്തനം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനമേഖലകളിൽ യൂണിറ്റ് മികവ് പുലർത്തുന്നുണ്ട്.

ഇന്ന് സമൂഹത്തിൽ ധാരാളം വ്യാകുലതകൾ ദൃശ്യമാണ്. ശാസ്ത്രസംഘടനാ പ്രവർത്തകർ ചേർന്ന് പ്രവർത്തിച്ചാൽ വ്യാകുലതകളെ കുറെയൊക്കെ മറികടക്കാനാകും എന്ന് മേഖലാ പ്രസിഡണ്ട് ജോയി ജോസഫ് (അദ്ധ്യക്ഷൻ ) പറഞ്ഞു. മേഖലാ സെക്രട്ടറി പി എൻ രാജൻ റിപ്പോർട്ട്, ജില്ലാ സെക്രട്ടറി കെ രമേശ് ചന്ദ്രൻ സംസ്ഥാന സമ്മേളന റിപ്പോർട്ടിങ് നടത്തി. മേഖലയിലെ 5 യൂണിറ്റുകളിൽ നിന്നുമായി ഭാരവാഹികൾ, പ്രതിനിധികൾ അടക്കം 30 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *