ചാത്തന്നൂര്‍ മേഖലാ ബാലവേദി യുവ സമിതി ക്യാമ്പ്

0

മേഖലാ ബാലവേദി യുവ സമിതി ക്യാമ്പ് ജി.രാജശേഖരൻ ഉൽഘാടനം ചെയ്യുന്നു

ചാത്തന്നൂർ മേഖലയിലെ ബാലവേദി പ്രവർത്തകരുടേയും യുവ സമിതി അംഗങ്ങളുടെയും ഏകദിന ക്യാമ്പ്  ജൂൺ.28 ന് ഇടനാട്  ഗവ.എൽ.പി.എസിൽ നടന്നു. ക്യാമ്പ്  നിർവ്വാഹക സമിതി അംഗം ശ്രീ .ജി.രാജശേഖരൻ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ.കെ.പ്രസാദ് പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ.ബി.വേണു , ശ്രീ.ബി.മധു, ശ്രീ. സുഭാഷ് .എസ്, ശ്രീ.കെ.വി.ഹരിലാൽ, ശ്രീ.അനിൽ ജനാർദ്ദനൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ യൂണിറ്റുകളിൽ നിന്നായി 34 പേർ ക്യാമ്പിൽ പങ്കെടുത്തു. ഇളവൂർ ,ചാത്തന്നൂർ, ഇടനാട്, കല്ലുവാതുക്കൽ, പാരിപ്പള്ളി, പരവൂർ യൂണിറ്റുകളിലായി 10 ബാലവേദികൾ തുടങ്ങാൻ തീരുമാനിച്ചു. അതിനുള്ള ചുമതലക്കാരെയും നിശ്ചയിച്ചു. ക്യാമ്പ് വൈകിട്ട് 4 മണിക്ക് സമാപിച്ചു. ഇടനാട് യൂണിറ്റാണ് മികച്ച നിലയിൽ ക്യാമ്പിനു വേണ്ട സംഘാടന പ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *