ആത്മവിശ്വാസത്തിന്റെ പുത്തന്‍ ഊര്‍ജം പകര്‍ന്ന് തൃശൂരില്‍ വന്‍മേഖലാ യോഗങ്ങള്‍

0

സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന്റെ തുടര്‍ച്ചയില്‍ ജില്ലയിലെ പ്രവര്‍ത്തനപരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിന് തൃശൂരില്‍ ഒരേദിവസം സംഘടിപ്പിച്ച‍ മേഖലാതല ക്ലസ്റ്റര്‍ യോഗങ്ങള്‍ ജില്ലയില്‍ പുത്തനുണര്‍വായി.

25 ജൂണ്‍ 2023

തൃശൂര്‍ : ജില്ലയിലെ സംഘടനാപ്രവര്‍ത്തനത്തിന് ദിശാബോധം പകര്‍ന്ന് ഒരേ ദിവസം അഞ്ചിടങ്ങളിലായി വന്‍മേഖലാ യോഗങ്ങള്‍ സംഘടിപ്പിച്ചു. ജില്ലയിലെ 17 മേഖലകളേയും അഞ്ചു ക്ലസ്റ്ററുകളാക്കി തിരിച്ച് 2023 ജൂണ്‍ 25 ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആറു വരെയായാണ് വൻമേഖലാ സമ്മേളനങ്ങൾ നടത്തിയത്. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിംഗ്, ഭാവി പ്രവർത്തനങ്ങൾ എന്നിവയുടെ അവതരണം, മേഖല തിരിഞ്ഞ് ചർച്ച ചെയ്ത് മേഖലാ സെക്രട്ടറിമാരുടെ അവതരണം, സംസ്ഥാനജില്ലാ ഭാരവാഹികൾ നടത്തിയ ക്രോഡീകരണവും മറുപടിയും എന്നിവയായിരുന്നു ഉള്ളടക്കം. ഓരോ ക്ലസ്റ്റര്‍ യോഗവും സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവ് പുലർത്തി.

ക്ലസ്റ്റര്‍ 1 – മതിലകം, തൃപ്രയാർ, അന്തിക്കാട്

മതിലകം, തൃപ്രയാർ, അന്തിക്കാട് വൻമേഖലാ പ്രവർത്തകയോഗം തളിക്കുളം എസ് എൻ ഹാളിൽ നടന്നു. വി ആർ പ്രഭ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് പ്രവർത്തകയോഗം ആരംഭിച്ചത്. തൃപ്രയാർ മേഖല പ്രസിഡണ്ട് ശ്രീ ശശി പ്രവർത്തകയോഗത്തിന് സ്വാഗതം ആശംസിച്ചു. മതിലകം മേഖലാ പ്രസിഡണ്ട് എൻ എൻ അനിലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളന റിപ്പോർട്ടിംഗ് മീരാഭായി ടീച്ചർ നിർവഹിച്ചു. ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഡോ. കെ വിദ്യാസാഗർ അവതരിപ്പിച്ചു. “എതിർപ്പ് പ്രതിഷേധ സർഗ്ഗ സദസ്സ്, കോർപറേഷൻ പരിധിയിൽ നടത്തിയ ശൗചാലയ പഠനം എന്നിവ സംബന്ധിച്ച സംക്ഷിപ്തം എം.ജി. ജയശ്രീ അവതരിച്ചു. തുടർന്ന് അംഗത്വം, പുതിയ യൂനിറ്റ്, മാസിക പ്രചരണം എന്നിവ സംബന്ധിച്ച് മേഖല തിരിഞ്ഞ് ചർച്ച നടത്തി. ചർച്ചകൾക്ക് ശേഷം അന്തിക്കാട്, മതിലകം, തൃപ്രയാർ മേഖല സെക്രട്ടറിമാർ റിപ്പോർട്ടിംഗ് നടത്തി. ചർച്ചകളെ ക്രോഡീകരിച്ചു കൊണ്ട് മീരാഭായ് ടീച്ചർ സംസാരിച്ചു. കെ.എസ്.സുധീർ സയൻസ് കേരള പോർട്ടൽ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. 42 പേർ പങ്കെടുത്ത യോഗത്തിന് അന്തിക്കാട് മേഖലാ സെക്രട്ടറി അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.

ക്ലസ്റ്റര്‍ 2 – കൊടുങ്ങല്ലൂർ, ചാലക്കുടി, കൊടകര, പുത്തഞ്ചിറ, ഇരിങ്ങാലക്കുട

ഈ മേഖലകളുടെ സംയുക്ത പ്രവർത്തക യോഗം ഇരിങ്ങാലക്കുട ഗവണ്മെന്റ് എൽ പി സ്കൂളിൽ വെച്ച് നടന്നു. ശ്രീ കെ പി രവിപ്രകാശ് സംസ്ഥാന റിപ്പോർട്ടിങ്ങും ശ്രീ മനോജ്‌ വി ഡി ജില്ല റിപ്പോർട്ടിങ്ങും നടത്തി. 40 പേർ പങ്കെടുത്ത യോഗത്തിൽ അംഗത്വം, മാസിക, പുതിയ യൂണിറ്റ് രൂപീകരണം എന്നീ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു

ക്ലസ്റ്റര്‍ 3 – ചേലക്കര വടക്കാഞ്ചേരി

ചേലക്കര വടക്കാഞ്ചേരി സംയുക്ത മേഖല പ്രവർത്തക യോഗം വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി ജൂന പി എസ്. സംസ്ഥാന റിപ്പോർട്ടിങ് നടത്തി. ജില്ല കമ്മറ്റി അംഗം വിനീത് ഇ. എം. ജില്ലാ റിപ്പോർട്ടിങ് നടത്തി. വടക്കാഞ്ചേരി മേഖല പ്രസിഡന്റ് മണി അധികാരി അധ്യക്ഷത വഹിച്ച യോഗത്തിൽ വടക്കാഞ്ചേരി മേഖല സെക്രട്ടറി തോമസ് തരകൻ സ്വാഗതവും ജോ. സെക്രട്ടറി രാം പാണ്ഡേ നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, നിർമൽ കുമാർ, ചേലക്കര മേഖല സെക്രട്ടറി സ്ഥാണുനാഥൻ മാഷ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ക്ലസ്റ്റര്‍ 4 – കോലഴി, തൃശൂർ, ഒല്ലൂക്കര, ചേർപ്പ്

കോലഴി,തൃശൂർ,ഒല്ലൂക്കര, ചേർപ്പ് മേഖലകളുടെ ക്ലസ്റ്റർ യോഗം കൊച്ചിൻ ദേവസ്വം ബോർഡ് ഹാളിൽ നടന്നു. ശ്രീ ശശികുമാർ പള്ളിയിൽ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് സി വിമല അധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളന റിപ്പോർട്ടിംഗ് ഡോ:കാവുമ്പായി ബാലകൃഷ്ണനും ജില്ലാ റിപ്പോർട്ടിംഗ് വൈസ്പ്രസിഡന്റ് ദീപാ ആന്റണിയും നടത്തി. മേഖലാതല ഗ്രൂപ്പ് ചർച്ചകൾ നല്ല രീതിയിൽ നടന്നു. അംഗത്വം, മാസിക വരിക്കാര്‍ എന്നിവ വർദ്ധിപ്പിച്ചും ആവശ്യമായ ഇടങ്ങളിൽ കൂടുതൽ യൂണിറ്റുകൾ രൂപീകരിച്ചും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഓരോ മേഖലയും പരമാവധി ശ്രമിക്കുകയും ഫലപ്രദമാവാൻ ശ്രദ്ധിക്കുകയും ചെയ്യും എന്നതാണ് മേഖലാ റിപ്പോർട്ടിംഗിലൂടെ തെളിഞ്ഞ ചിത്രം. 38 പേർ പങ്കെടുത്ത യോഗത്തിന് തൃശൂർ മേഖല കമ്മിറ്റി അംഗം പത്മിനി നന്ദി രേഖപ്പെടുത്തി.

ക്ലസ്റ്റര്‍ 5 കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി

കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി മേഖലകളുടെ ക്ലസ്റ്റർ യോഗം ഗുരുവായൂർ ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു. ചാവക്കാട് മേഖല പ്രസിഡന്റ് ശ്രീ കെ.പി. മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ വി.മനോജ് കുമാർ സംസഥാന വജ്ര ജൂബിലി സമ്മേളനവും ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജോഷി സി എൽ ഭാവി പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്തു . പിന്നീട് പൊതു ചർച്ചയും മേഖലാതല ചർച്ചയും നടന്നു. എം.എ മണി, ജയകൃഷ്ണൻ , എം.എം അഷറഫ്, ഒ എ സതീശൻ, പി.ഉണ്ണികൃഷ്ണൻ, മുരളീധരൻ മാഷ്,എം. കേശവൻ, ശ്രീകുമാർ മാഷ്, ശ്രീമതി അനിത എന്നിവർ സംസാരിച്ചു. കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി മേഖല സെക്രട്ടറിമാർ റിപ്പോർട്ടിങ്ങ് നടത്തി. ശ്രീ. വി.മനോജ് കുമാർ ഡോ. ജോഷി, പി മുരളി എന്നിവർ ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു. ചാവക്കാട് മേഖല സെക്രട്ടറി സിന്ധു ശിവദാസ് സ്വാഗതം ചെയ്ത യോഗത്തിന് ജോ: സെക്രട്ടറി ശ്രീകുമാർ മാഷ് നന്ദി പറഞ്ഞു. 6.10ന് അവസാനിച്ച യോഗത്തിൽ 28 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *