മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതിയുടെ നേതൃത്വത്തിൽ നവമാധ്യമ ശില്പശാല സംഘടിപ്പിച്ചു. യുവസമിതി ജില്ലാ ചെയർപേഴ്സൺ എം. പി. മത്തായി അധ്യക്ഷത വഹിച്ചു.

നിരഞ്ജ് കെ ഇന്ദ്രൻ, കെ. ആർ. സാരംഗ് എന്നിവർ പരിശീലനം നൽകി. യുവസമിതി ജില്ലാ കൺവീനർ കെ. എ. അഭിജിത്ത്, കെ. ടി. തുളസീധരൻ, സുധീപ് കൈലാഷ് എന്നിവർ സംസാരിച്ചു.

ജില്ലയിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രവിഷയങ്ങളെ ആസ്പദമാക്കി ലളിതവും ആകർഷകവുമായി വിഷയാവതരണം നടത്തുന്ന പരിപാടി, ഹ്രസ്വവീഡിയോ-ഡിജിറ്റൽ പോസ്റ്റർ മത്സരം -അനുബന്ധ പരിശീലനം തുടങ്ങി വിവിധ തരത്തിലുളള പരിപാടികൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചു. 16ന് തലപ്പുഴ എഞ്ചിനീയറിംഗ് കോളജിൽ ഇന്നോസ്പാർക്ക് എന്ന പേരിൽ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി ഏകദിന പരിപാടി സംഘടിപ്പിക്കും. ടെക്ജെൻഷ്യ കമ്പനിയുടെ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *