ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണി : പരിഷത്ത്

0

ദേശീയ വിദ്യാഭ്യാസ നയം
പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണി

 

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണിയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശിൽപ്പശാലയിൽ അഭിപ്രായമുയർന്നു. വാണിജ്യ വൽക്കരണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും വർഗീയ വൽക്കരണത്തിനും ഊന്നൽ നൽകുന്നതാണ്  ദേശീയ വിദ്യാഭ്യാസനയം.ഏറ്റവും മികച്ച പൊതുവിദ്യാ ഭ്യാസ സംവിധാനം നിലനിൽ ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടുത്തെ കുട്ടികളെ അൺ എയ്ഡഡ് കച്ചവടലോബിക്ക്  വിട്ടു നൽകണമെന്ന കേന്ദ്രസർക്കാർ നിർദേശം ആത്മഹത്യാപരമാണ്. വിദ്യാഭ്യാസ രംഗത്ത് നേടിയ നേട്ടങ്ങളെ പിറകോട്ടടിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ശിൽപ്പശാല ആവശ്യപ്പെട്ടു.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശിൽപ്പശാല മുൻ എസ്സിഇആർടി ഡയറക്ടർ പ്രൊഫ. എം എ ഖാദർ ഉദ്ഘാടനം ചെയ്യുന്നു. അധ്യക്ഷ ടി കെ മീരാബായ് ടീച്ചര്‍,സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മല്‍,ഡോ. സി രാമകൃഷ്ണന്‍,പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ  വേദിയില്‍

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  നടന്ന ദ്വിദിന ശിൽപ്പശാല മുൻ എസ്സിഇആർടി ഡയറക്ടർ പ്രൊഫ. എം എ ഖാദർ ഉദ്ഘാട നം ചെയ്തു.  ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന ഭീഷണികൾ എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു. ടി കെ മീരാബായ് അധ്യക്ഷയായി.  എൻഇപി പൊതുവിദ്യാഭ്യാസത്തിൻമേലുള്ള കടന്നുകയറ്റം എന്ന വിഷയത്തിൽ   ഡോ. സി രാമ കൃഷ്ണനും പരിഷത്തും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ  കെ ടി രാധാകൃഷ്ണനും വജ്രജൂബിലി വർഷത്തിലെ വിദ്യാഭ്യാസ ഇടപെടലുകൾ എന്ന വിഷയത്തിൽ   സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മലും അവതരണങ്ങൾ നടത്തി . ടി പി കലാധരൻ ശിൽപശാലയുടെ ഉള്ളടക്കത്തെക്കുറിച്ച്   സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ സ്വാഗതവും സംഘാടക സമിതി കൺവീനർ പി കെ മുരളി നന്ദിയും പറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യവു മായി ബന്ധപ്പെട്ട് പരിഷത്ത് ഏറ്റെടുക്കുന്ന ഒരു വർഷത്തെ കർമ പരിപാടികൾക്ക് ശിൽപ്പ ശാല രൂപം നൽകി. സമാപന ദിവസമായ ഞായറാഴ്ച ഉച്ചക്ക് രണ്ടിന്  ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. തുടർന്ന്  ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ കൺവൻഷനുകൾ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *