ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര
ആലപ്പുഴ : ശാസ്ത്രസാഹിത്യപരിഷത്ത് ചേര്‍ത്തല, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20ന് ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര മുഹമ്മയില്‍ സമാപിച്ചു. 24 ദിവസം നീണ്ടുനിന്ന ജാഥ 85 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ഓരോ കേന്ദ്രത്തിലും ഊര്‍ജ്ജ സംരക്ഷണ ഉപാധികളുടെ പ്രദര്‍ശനം, ഊര്‍ജ്ജ പ്രഭാഷണങ്ങള്‍, ചൂടാറാപ്പെട്ടി വിതരണം എന്നിവ നടന്നു. ഡോ ടി പ്രദീപ്, എന്‍ കെ പ്രകാശന്‍, കെ എന്‍ സോമശേഖരന്‍, എന്‍ ആര്‍ ബാലകൃഷ്ണന്‍, വി എസ് രവീന്ദ്രനാഥ്, വി ജി ബാബു തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
മുഹമ്മ തടുത്തുവെളിയില്‍ ചേര്‍ന്ന സമാപനസമ്മേളനം പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ പി.കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജെ ജയലാല്‍ അദ്ധ്യക്ഷത വഹിച്ചു. സി ബി ഷാജികുമാര്‍, ഡോ ജോണ്‍ മത്തായി, എന്‍ ആര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
അനര്‍ട്ട്, ഇ.എം.സി എന്നിവയെ കൂടാതെ ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ സ്വയംസഹായ സംഘങ്ങളും ജാഥയോട് സഹകരിച്ചു. ആയിരം ചൂടാറാപ്പെട്ടികള്‍ ജാഥയിലൂടെ പ്രചരിപ്പിച്ചു.