ഔഷധ വിലവർദ്ധനവിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ

0

28/10/24  തൃശൂർ

മരുന്ന് ഉൽപ്പാദനം ലാഭകരമല്ലെന്ന് മരുന്ന് നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി 8 ഇനം മരുന്നുകളുടെ വില 2024 ഒക്ടോബർ 8 ന് കുത്തനെ വർധിപ്പിച്ച് ഉത്തരവിറക്കിയിരിക്കയാണു.
സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായി മാറാൻ ഇടയുള്ള ഔഷധ വിലവർധന ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അതോടൊപ്പം പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിച്ച്‌ അവശ്യമരുന്നുകൾ ഉൽപാദിപ്പിച്ച്‌. ജനങ്ങൾക്ക്‌ ലഭ്യമാക്കണമെന്നും, അടിസ്ഥാനരാസവസ്തുക്കൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുമെന്നുള്ള സർക്കാർ വാഗ്ദാന നടപ്പിലാക്കണമെന്നും കേന്ദ്ര ഗവൺമെന്റിനോട്‌ ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ മുല്ലശ്ശേരി മേഖല കമ്മിറ്റി മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിക്ക് മുന്നിൽ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് വെങ്കിടങ്ങ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സജിവ് കഴുങ്കിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മേഖല സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ രതി. എം. എസ് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി യുണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമായ രാജേഷ് വി. സി. സ്വാഗതം പറഞ്ഞു. പരിഷത്ത് മേഖല കമ്മിറ്റി അംഗങ്ങളായ സദാശിവൻ കെ. എസ്, മണികണ്ഠൻ ടി എ, വെങ്കിടങ്ങ് യുണിറ്റ് പ്രസിഡന്റ് ഷീല ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ശോഭന മുരളി, അപ്പു ചീരോത്ത്, എന്നിവർ സംസാരിച്ചു.
ചാലക്കുടി മേഖലാ
 അവശ്യമരുന്നുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാലക്കുടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.  സംസ്ഥാന കമ്മിറ്റി അംഗം വി ജി ഗോപിനാഥൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മേഖലാ സെക്രട്ടറി ടിവി ബാലൻ ജില്ലാ കമ്മിറ്റി അംഗം അധ്യക്ഷത വഹിച്ചു.. പി.എസ് ജൂന, കെ.എം മഞ്ജേഷ് , ഹരിദാസ് ,ലിജോ ആൻ്റണി, അമൽ രവീന്ദ്രൻ, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇരിഞ്ഞാലക്കുട മേഖലാ
കേന്ദ്ര സർക്കാർ ഔഷധ വില വർധിപ്പിച്ചതിനെതിരെ പരിഷത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഇന്ന് ഇരിഞ്ഞാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിക്കു മുൻപിൽ നടന്നു . ആരോഗ്യ വിഷയസമിതി chairman ശ്രീ K G മോഹൻദാസ് സ്വാഗതം പറഞ്ഞു . Adv ശ്രീ PP മോഹൻദാസ് അധ്യക്ഷത വഹിച്ചു . ശ്രീ ഗോകുൽദാസ് പതിയാരത്ത് ഉദ്‌ഘാടനം നടത്തി. മരുന്നുവില വർധനവിന്റെ രാഷ്ട്രീയം വ്യക്തമായി അവതരിപ്പിച്ചു. മേഖലാസെക്രെട്ടറി നന്ദി പറഞ്ഞു . അതിനു ശേഷം മുദ്രാവാക്യം മുഴക്കി . ശ്രീ അജിത്കുമാർ O N അതിനു നേതൃത്വം നൽകി .
വലപ്പാട് മേഖലാ
ഔഷധ വിലവർദ്ധനവിനെതിരെ വലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ നടന്ന ജനകീയ പ്രതിരോധ കൂട്ടായ്മയിൽ ഏ കെ തിലകൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *