ശാസ്ത്രം കെട്ടുകഥയല്ല – പരപ്പനങ്ങാടിയിൽ ഐക്യദാർഢ്യസദസ് നടത്തി

പരപ്പനങ്ങാടിയിൽ ശാസ്ത്രം കെട്ടുകഥയല്ല ഐക്യദാർഢ്യ സദസ് പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം സുനിൽ സി.എൻ ഉദ്ഘാടനം ചെയ്യുന്നു.
05 ജൂലൈ 2023
മലപ്പുറം
വർഗ്ഗീയ-വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, കേരളം ശാസ്ത്രത്തിനൊപ്പം മുദ്രാവാക്യങ്ങളുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരൂരങ്ങാടി മേഖലയിലെ പരപ്പനങ്ങാടിയിൽ തെരുവോര ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
പരിഷത്ത് കേന്ദ്ര നിർവാഹകസമിതിയംഗം സുനിൽ സി.എൻ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജയ ടി.ടി അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ടി. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ബാബുരാജ് കെ സ്വാഗതവും വിനോദ് കുമാർ തള്ളശ്ശേരി നന്ദിയും പറഞ്ഞു.
മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധജാഥയും നടത്തി.