കാലികമായ ദൗത്യനിര്‍മ്മിതിയില്‍ അണിചേരുക
ശാസ്ത്രാവാബോധത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാറശ്ശാല മേഖല സമ്മേളനം സമാപിച്ചു. നെയ്യനാട് യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ പ്ലാമൂട്ടുക്കട, എറിച്ചല്ലൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ ആഡിറ്റൊറിയത്തില്‍ നടന്ന സമ്മേളനം പി.എസ്. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ മേഘവര്‍ണ്ണന്‍ ആധ്യക്ഷനായി. സമ്മേളനത്തിനു മുന്നോടിയായി കാവ്യസായാഹ്നം സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഷിംജി. ജി. ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബി. വിനോദ്കുമാര്‍ അധ്യക്ഷനായി.
മേഖലാ സെക്രട്ടരി സജി മര്യാപുരം റിപ്പോര്‍ട്ടും ട്രഷറര്‍ വി.കെ. ബ്രിജേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം അഡ്വ. വി.കെ. നന്ദനന്‍ സംഘടന രേഖ അവതരിപ്പിച്ചു. പുതിയ മേഖലാ കമ്മിറ്റിയെ തെരഞ്ഞെടുക്കല്‍ പ്രക്രിയയ്ക്ക് ജില്ലാകമ്മിറ്റി അംഗം സൈജു നെയ്യനാട് നേതൃത്വം നല്‍കി. ഭാരവാഹികള്‍: ബി. വിനോദ്കുമാര്‍ (പ്രസിഡന്റ്), വിജയലക്ഷ്മി (വൈസ് പ്രസിഡന്റ്), സജി മര്യാപുരം (സെക്രട്ടറി), വി. ബിവിന്‍ (ജോയിന്റ് സെക്രട്ടറി), വി.കെ. ബിജേഷ് (ട്രഷറര്‍). എ. പോള്‍സന്റെ ഗാനാലാപനത്തോടെ സമ്മേളനനടപടികള്‍ സമാപിച്ചു.