ഐ.ആർ ടി.സിയിൽ പരിഷത്ത് വാര്‍ത്ത പരിശീലന ക്യാമ്പ്

0

ഐ.ആർ ടി.സി: 2025 ജനുവരി 4,5 തീയതികളിൽ പാലക്കാട് ഐ.ആർ ടി.സിയിൽ പരിഷത്ത് വാർത്ത – ഡോക്യുമെൻ്റേഷൻ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പരിഷത്ത് പ്രവർത്തകർക്കായി നടന്ന പരിശീലനം നവ്യാനുഭവമായി. പരിശീലന പരിപാടി  ഉദ്ഘാടനം ചെയ്ത് പരിഷത്ത് സംസ്ഥന പ്രസിഡണ്ട്  ടി കെ മീരാഭായി പരിഷത്ത് കാതലായ നിരവധി പരിപാടികൾ സംഘടിപ്പിക്കുമെങ്കിലും അത് കൃത്യമായി ഡോക്കുമെൻ്റ് ചെയ്ത് സമൂഹത്തിൽ പ്രചരിപ്പിക്കാത്തതാണ് സംഘടനാ പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രതിഫലിക്കാത്തത് എന്ന് അഭിപ്രായപ്പെട്ടു. അതുകൊണ്ട് എല്ലാ പരിപാടികളും ഡോക്യുമെൻ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിന്  പരിശീലന പരിപാടിക്ക് കഴിയണമെന്ന് അഭിപ്രായപ്പെട്ടു. ബി.രമേഷ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനപരിപാടിയിൽ പരിഷത്ത് വാർത്ത സംസ്ഥാന കൺവീനർ സുനിൽ സ്വഗതം ആശംസിച്ചു. ഐ ആർ ടി സി രജിസ്ട്രാർ എ രാഘവർ ആശംസ അറിയിച്ച് സംസാരിച്ചു.

 

 

പരിശീലനത്തിൻ്റെ ആദ്യദിനം ക്ലാസുകളും ഐ.ആർ ടി.സി സന്ദർശനവുമായിരുന്നു. ഐ. ആർ. ടി.സി സീനിയർ ഫെല്ലോ ആൻഡ്  ഹെഡ് ഓഫ് നാച്ചുറൽ  റിസോഴ്സസ് മാനേജ്മെൻ്റ് ഡിവിഷൻ ആർ. സതീഷ് ഐ.ആർ ടി.സി യെ പരിചയപ്പെടുത്തി സംസാരിച്ചു.ബി. രമേഷ്   പരിഷദ് വാർത്തയുടെ ചരിത്രം അവതരിപ്പിച്ചു. എം.എൻ .ഉണ്ണികൃഷ്ണൻ വാർത്തയും പരിഷത്ത് വാർത്തയും എന്ന അവതരണത്തിൽ വാർത്താ ഘടകങ്ങൾ, വാർത്ത തയ്യാറാക്കൽ, എഡിറ്റിംഗ് പത്രമാധ്യമങ്ങൾക്കുള്ള വാർത്ത, വിവിധ പ്രിൻറ് ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ശേഖരണ രീതികൾ,മാധ്യമങ്ങൾക്ക് വാർത്ത തയ്യാറാക്കി നൽകേണ്ട രീതികൾ എന്നിവ പരിചയപ്പെടുത്തി.

വിവിധ ഓൺ ലൈൻ ടെക്സ്റ്റ് ജനറേറ്റിങ് റെൻഡറിംഗ് രീതികൾ, ടെക്സ്റ്റ് എഡിറ്റിംഗ് ടൂളുകൾ, സഹായക ആപ്പുകൾ എന്നിവ അനുരാഗ് എടച്ചേരി അവതരിപ്പിച്ചു. പി. മുരളീധരൻ പരിഷത്തിൻ്റെ വിവിധ ഓൺലൈൻ സൈറ്റുകളെ പരിചയപ്പെടുത്തി സംസാരിച്ചു. പരിഷത്ത് വാർത്താ അപ്ലോഡിംഗ് സംവിധാനം ഹരീഷ് ഹർഷ പരിചയപ്പെടുത്തി.

രണ്ടാം ദിനത്തിൽ ദൃശ്യവും, ശബ്ദവും, എഡിറ്റിംഗും  കെ.വി.എസ്. കർത്ത പരിചയപ്പെടുത്തി. ഡോക്കുമെൻ്റേഷൻ എന്ത് എന്തിന് എങ്ങനെ എന്നിവയിൽ സി. റിസ്‌വാൻ, ലില്ലി കർത്ത എന്നിവർ അവതരണങ്ങൾ നടത്തി. പരിഷത്ത് വാർത്ത അപ്ലോഡിങ്ങ്  ഡോക്ക്യുമെൻ്റേഷൻ എന്നിവ സംബന്ധിച്ച് ജില്ലകളിൽ തുടർപരിശിലനൾ,  ജില്ലയിൽ ഡോക്യുമെൻ്റേഷൻ ടീം രൂപപ്പെടുത്തൽ. കലാജാഥ ഡോക്യുമെൻ്റേഷൻ.സംഘഷടനയുടെ ദൃശ്യത വർദ്ധിപ്പിക്കുന്നതിന് പരിഷത്ത് വാർത്തയിലും പരിഷത്തിൻ്റെ വിവിധങ്ങളായ ഡോക്യുമെൻ്റേഷൻ മാധ്യമങ്ങളിലും ആവശ്യമായ ഇടപെടലുകൾ നടത്തുവാനും തിരുമാനിച്ച് രണ്ട് ദിവസത്തെ പരിശീലന പരിപാടി  ഐ ആർ ടി സി യിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *