അന്ധവിശ്വാസ നിരോധന നിയമം കേരള നിയമസഭ പാസാക്കണം – കീരു കുഴി യൂണിറ്റ്.
വെറുപ്പും വിദ്വേഷവും ജാതിചിന്തയും വളർത്തുന്ന ഫാഷിസ്റ്റു ശക്തികൾക്കെതിരെ പോരാടാൻ ഡോ ധാൽ ബോൽക്കറുടെ ജീവതം ഇപ്പോഴും ഉറവ വറ്റാത്ത ഊർജ്ജമാണ്
27/08/2023
പത്തനംതിട്ട : അയുക്തികമായ ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും വിശ്വാസ പരിവേഷം നൽകി അവയെ ചൂഷണത്തിനുപയോഗിക്കുന്നതിനെ തിരെ കേരള അസംബ്ളി നിയമ നിർമ്മാണം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കീരു കുഴി യൂണിറ്റ്(പന്തളം മേഖല) സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
പത്തുവർഷം മുമ്പ് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വെടിയേറ്റു മരിച്ച ഡോ. നരേന്ദ്ര ധാൽബോക്കറെ അനുസ്മരിക്കാൻ ചേർന്ന യോഗമാണ് അന്ധവിശ്വാസ നിർമ്മാർജ്ജനത്തിനായി പരിഷത്ത് തയ്യാറാക്കി ഗവണ്മെന്റിന് സമർപ്പിച്ച നിയമം അംഗീകരിക്കണമെന്ന ആവശ്യമുന്നയിച്ചത്. വെറുപ്പും വിദ്വേഷവും ജാതിചിന്തയും വളർത്തുന്ന ഫാഷിസ്റ്റു ശക്തികൾക്കെതിരെ പോരാടാൻ ഡോ ധാൽ ബോൽക്കറുടെ ജീവതം ഇപ്പോഴും ഉറവ വറ്റാത്ത ഊർജ്ജമാണെന്ന് യോഗത്തിൽ സംസാരിച്ചവർ നിരീക്ഷിക്കുകയുണ്ടായി.
യൂണിറ്റ് പ്രസിഡന്റ് കെ.കെ. കുട്ടപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശശി മണിമുറ്റം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ഭേഷജം പ്രസന്നകുമാർ, സജി, വിശ്വംഭരൻ, ഡോ.കെ.പി.കൃഷ്ണൻ കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.