മരുതം – സുവനീർ പ്രകാശനം ചെയ്തു

0

ശാസ്ത്രം നവകേരളത്തിന് എന്ന മുദാവാക്യം ഉയർത്തിക്കൊണ്ട് 2022 ൽ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ആലത്തൂരിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളും മറ്റു ലേഖനങ്ങളും ഉൾച്ചേർത്തതാണ് സുവനീർ.

06 സെപ്റ്റംബർ, 2023

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2022 ൽ സംഘടിപ്പിച്ച നവകേരള ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ആലത്തൂരിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ “മരുതം ” എന്ന് നാമകരണം ചെയ്ത സുവനീറിന്റെ പ്രകാശനം പ്രൊഫ. കെ.ആർ. ജനാർദ്ദനൻ യുവസമിതി പ്രവർത്തകൻ ബി.ബിനിലിന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.

തൃശൂർ പരിസര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി.രമേഷ് , ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ , സുവനീർ കൺവീനർ പി. അരവിന്ദാക്ഷൻ, സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി , പാലക്കാട് ജില്ലാ സെക്രട്ടറി മനോജ് ഡി.ബി. എന്നിവർ പങ്കെടുത്തു.

ശാസ്ത്രം നവകേരളത്തിന് എന്ന മുദാവാക്യം ഉയർത്തിക്കൊണ്ട് 2022 ൽ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സംഘടിപ്പിച്ച സെമിനാറുകളിൽ ഒന്നാണ് നവംബർ 26, 27 തീയ്യതികളിൽ ആലത്തൂരിൽ നടന്നത്. നവകേരള നിർമ്മിതിയും കാർഷിക മേഖലയും എന്ന വിഷയത്തിൽ ആലത്തൂർ നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘നിറ’യുമായി സഹകരിച്ചുകൊണ്ടുള്ള സെമിനാറിന് ആലത്തൂർ എം.എൽ.എ. കെ.ഡി. പ്രസേനൻ ചെയർമാനായ സംഘാടക സമിതിയാണ് നേതൃത്വം നൽകിയത്. കാർഷിക സെമിനാറിന്റെ തുടർച്ചയായാണ് സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളും മറ്റു ലേഖനങ്ങളും ഉൾച്ചേർത്തുകൊണ്ട് ‘മരുതം ‘ എന്ന പേരിട്ട് സുവനീർ പ്രസിദ്ധീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *