പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന നടപടിക്കെതിരെ മേയർക്ക് പരാതി നൽകി കാലടി യൂണിറ്റ്

0

പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് കാലടി യൂണിറ്റ് പരാതി നൽകുന്നു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിക്കൽ നടപടിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ കാലടി യൂണിറ്റ് മേയർ ആര്യാ രാജേന്ദ്രന് പരാതി നൽകി. കാലടി വാർഡിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം, സംഭരണകേന്ദ്ര പ്രദേശത്ത് കത്തിക്കുന്നതായി വ്യാപക പരാതിയാണ് ഉയർന്നുവരുന്നത്. യഥാസമയം മാലിന്യം നീക്കം ചെയ്യാത്തതാണ് ഇതിനു കാരണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംഭരണപ്രദേശത്തുവച്ചുതന്നെ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും യൂണിറ്റ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ് വാർഡ് കൗൺസിലർ, കരമന ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കും നൽകിയിട്ടുണ്ട്. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്ന് മേഖലാസെക്രട്ടറി എം.എസ്. ബാലകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് കാലടി എ ശശികുമാർ, സെക്രട്ടറി ആർ. പരമേശ്വരൻകുട്ടി, ജോയിന്റ് സെക്രട്ടറി ഡി. വിനുകുമാർ എന്നിവർക്ക് മേയർ ഉറപ്പുനൽകി.

 

 

Leave a Reply

Your email address will not be published. Required fields are marked *