ഹരിത ഭവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മുക്കം മേഖല

0

17/07/2023ന് രാവിലെ 10 മണി മുതൽ 12.30 വരെ മണാശ്ശേരി പാൽസൊസൈറ്റി ഹാളിൽ നടന്ന മുക്കം മേഖലാ ഹരിതയോഗത്തെക്കുറിച്ച് മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ എഴുതിയ കുറിപ്പ്

“മണലിൽ, മുക്കം മണാശ്ശേരിയിൽ 25 ആളുകളെ ജൂലൈ 17 വാവ് ദിവസം രാവിലെ സംഘടിപ്പിക്കും എന്തായാലും വരണം. നമുക്ക് ഒരു ശ്രമം നടത്തി നോക്കാം.” -കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴിക്കോട് മുൻജില്ലാ സെക്രട്ടറിയും പ്രസിഡണ്ടും  ആയിരുന്ന ടി.പി വിശ്വൻ  വടകരയിലെ ജില്ലാതല ഹരിതപാഠശാലക്കുശേഷം അങ്ങിനെ പറഞ്ഞപ്പോൾ വടകര നിന്നും മുക്കം വരെയുള്ള ദൂരം ഓർത്ത് എനിക്ക് വരാൻകഴിഞ്ഞില്ലെങ്കിലും നിങ്ങൾ നടത്തണം എന്ന് പറഞ്ഞിരുന്നു.പക്ഷെ വിശ്വേട്ടന്റെ സ്നേഹബുദ്ധ്യായുള്ള നിർബന്ധം കാരണം പോയി കളയാം എന്ന് കരുതി.കർക്കിടക വാവ് ദിവസമായിട്ടും അവിടെ 67 പേരാണ് പങ്കെടുത്തത്.അതും രാവിലെ 10.30മണിക്ക് തന്നെ.   മുക്കം മേഖലാ സെക്രട്ടറി അലി ഹസ്സൻ പരമാവധി 30 ആളുകളെ ഉണ്ടാകുള്ളൂ എന്ന് കണക്കാക്കി 30 ചായയും അടയുമായിരുന്നു പോലും ഏൽപ്പിച്ചത്. അതുകൊണ്ട് വീണ്ടും കേക്ക് വാങ്ങേണ്ടിവന്നു. കസേരകൾ ഇടക്കിടെ കൊണ്ടുവരേണ്ടി വന്നു.ഉച്ചവരെ നടന്ന ശുചിത്വ ഹരിത സഭയിൽ “സമ്പൂർണ്ണ മാലിന്യമുക്ത നഗരത്തിലേക്ക്”എന്നുള്ള വിഷയം അക്ഷരാർത്ഥത്തിൽ അവിടെ പങ്കെടുത്ത ആളുകൾ നെഞ്ചേറ്റി എന്ന് പറയുന്നതിൽ സന്തോഷമുണ്ട്. മുക്കം മേഖലാ പ്രവർത്തകർക്കും പ്രത്യേകിച്ച് അബ്ദുൽനാസർ മാഷ്, അലിഹസ്സൻ,വിജീഷ് പരവരി,പ്രായം മറന്നുകൊണ്ട് ഒരു യുവാവിന്റെ ചടുല തയോടെ പ്രവർത്തിച്ച വിശ്വേട്ടൻ. പരിഷത്ത് വിഭാവനം ചെയ്ത ഹരിതഭവനം വിജയിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരുടെയും പ്രവർത്തനത്തെ ഹൃദയത്തോട് ചേർത്ത് അഭിനന്ദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *