‘ശാസ്ത്രം കെട്ടുകഥയല്ല, കെട്ടുകഥ ശാസ്തവുമല്ല’ – പ്രതിരോധ സംഗമം
05/08/23 തൃശ്ശൂർ
ഇന്ത്യൻ ഭരണഘടനക്കുള്ളിൽ പൗരന്റെ കടമയായി ആർട്ടിക്കിൾ 51 എ (എച്ച് ) പ്രകാരം ചേർക്കപ്പെട്ടിരിക്കുന്ന ‘ഓരോ പൌരനും ശാസ്ത്രീയ മനോഭാവവും, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക’ എന്ന കടമയെ നിർവ്വഹിക്കാൻ ഏവർക്കും ഉത്തരകവാദിത്തം ഉണ്ടെന്നും കേരളം സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനത്തിന്റെ തലവൻ എന്ന നിലയിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംഷീർ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കി കേരളത്തിന്റെ തെരുവുകളെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും പ്രമുഖ സാംസ്ക്കാരിക പ്രവർത്തകൻ ബക്കർ മേത്തല ആഹ്വാനം ചെയ്തു..
‘ശാസ്ത്രം കെട്ടുകഥയല്ല, കെട്ടുകഥ ശാസ്തവുമല്ല’ എന്ന് പറഞ്ഞുകൊടുങ്ങല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ കമ്മറ്റി സംഘടിപിച്ച പ്രതിരോധ കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബക്കർമേത്തല.
പരിപാടിയിൽ അജിത പാടാറിൽ അധ്യക്ഷയായി. പി. പി. ജനകൻ, വി. മനോജ്, എൻ. വി. ഉണ്ണികൃഷ്ണൻ, കെ. കെ. ഉണ്ണിക്കൃഷ്ണൻ, എൻ. ഏ. എം. അഷറഫ് എന്നിവർ സംസാരിച്ചു. ഏ. ബി. മുഹമ്മദ് സഗീർ സ്വാഗതവും സുധീർ ഗോപിനാഥ് നന്ദിയും പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിക്കുകയും കൂട്ടായ്മയിൽ പങ്കെടുത്തവർക്ക് കോപ്പികൾ വിതരണം ചെയ്യുകയും ഉണ്ടായി.