05/08/23 തൃശ്ശൂർ
മണിപ്പൂരിൽ ശാന്തിയും സമാധാനവും ഉറപ്പ് വരുത്താൻ ഉടൻ ഇടപെടണമെന്ന് ബഹു. ഇന്ത്യൻ പ്രസിഡന്റിനോട്
അഭ്യർത്ഥിച്ചുകൊണ്ട് കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിലായി സേവ് മണിപ്പൂർ എന്ന് പോസ്റ്റ്കാർഡ് കാമ്പയിൻ സംഘടിപ്പിച്ചു.
കുന്നംകുളം പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ആർത്താറ്റ്, കുന്നംകുളം, പോർക്കളേങ്ങാട് യൂണിറ്റുകൾ സംഘടിപ്പിച്ച കാമ്പയിൻ പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സി.എൽ. ജോഷി ഉദ്ഘാടനം ചെയ്തു. റോഡ് ഉപരോധം മൂലം ഉദ്ഘാടനത്തിന് എത്താൻ കഴിയാതിരുന്ന മുനിസിപ്പൽ ചെയർപേഴ്സൺ ആശംസകൾ അറിയിച്ചു. വിവിധ തുറകളിലുള്ള ഇരുന്നൂറിലധികം പേർ ബഹു. പ്രസിഡന്റിന് കത്തെഴുതി കാമ്പയിനിൽ സഹകരിച്ചു.
ചൂണ്ടൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കേച്ചേരി സെന്ററിൽ സംഘടിപ്പിച്ച പോസ്റ്റ്കാർഡ് കാമ്പയിൻ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആൻസിവില്യംസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ജയകൃഷ്ണൻ നമ്പി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി ജോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വത്സൻ പാറന്നൂർ,കേച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഐ വേണുഗോപാൽ, കെൽ ചെയർമാൻ പി.കെ. രാജൻമാസ്റ്റർ, പതിനാലാം വാർഡ് മെമ്പർ വി പി ലീല,എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി പി.കെ. സൂര്യദാസ് സ്വാഗതവും, എം യു അർജുനൻ നന്ദിയും രേഖപ്പെടുത്തി.
മരത്തംകോട് യൂണിറ്റിൽ നടന്ന കാമ്പയിന് കെ. വിജയൻ മാസ്റ്റർ നേതൃത്വം നൽകി. കാട്ടകാമ്പാൽ യൂണിറ്റിൽ
ചിറക്കൽ സെന്ററിൽ സംഘടിപ്പിച്ച കാമ്പയിന് യൂണിറ്റ് സെക്രട്ടറി പി.വി. പൗലോസ് മാസ്റ്റർ നേതൃത്വം നൽകി. കെ.കെ. സുകുമാരൻ മാസ്റ്റർ, എം.കെ. സോമൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. നൂറോളം പേർ കാമ്പയിനിൽ സഹകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *