മണിപ്പൂർ ശാന്തമായിട്ടില്ല. കേരളത്തിലും അശാന്തിയോ?

0

08/08/23 തൃശൂർ

മണിപ്പൂർ ശാന്തമായിട്ടില്ല, കേരളത്തിലും അശാന്തിയോ?

എന്ന ചോദ്യമുന്നയിച്ചുകൊണ്ട് മണിപ്പൂരിലെ അശാന്തിക്ക് നിദാനമായ കോർപ്പറേറ്റ് താത്പര്യത്തിനു വേണ്ടിയുള്ള വിഭാഗീയത സൃഷ്ടിക്കലും പോഷിപ്പിക്കലും കേരളത്തിലും ആവർത്തിക്കാൻ കോപ്പ് കൂട്ടുന്നവർക്കെതിരെ കരുതിയിരിക്കുക …… എന്ന ആഹ്വാനത്തോടെ കൊടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബൈക്ക് റാലി വെള്ളികുളങ്ങര സെൻററിൽ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. കോടാലി സെന്റർ, അവിട്ടപ്പിള്ളി വായനശാല, മറ്റത്തൂർകുന്ന് സുപ്രഭ വായനശാല, കൊടകര പഞ്ചായത്തിനു മുൻ വശം എന്നിങ്ങനെ കേന്ദ്രങ്ങളിൽ സംസാരിച്ചു.

സമാപന യോഗം കൊടകരയിൽ ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സി. മെമ്പർ പി. തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്തു.
പാർവ്വതി, സോമൻ കാര്യാട്ട്, എ ടി ജോസ് മാസ്റ്റർ, കെ.കെ അനീഷ്കുമാർ എന്നിവർ വിഷയാവതരണം നടത്തി. പി കെ അജയകുമാർ, ടി എം ശിഖാമണി, സി എസ് മനോജ്, ഇ കെ സത്യൻ, ജോയ് കാവുങ്ങൽ, എം.മോഹൻദാസ് മാസ്റ്റർ, പി എൻ ഷിനോഷ്, അംബിക സോമൻ, ഷാജു കാവുങ്ങൽ , എന്നിവർ നേതൃത്ത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *