ശാസ്ത്ര നിരാസത്തിനെതിരെ പ്രതിഷേധപ്പെരുമ്പറ

0

ശാസ്ത്ര നിരാസത്തിനും, ജനാധിപത്യ ധ്വംസനത്തിനുമെതിരെ കൽപ്പറ്റയിൽ ആഗസ്റ്റ് 9 ബുധനാഴ്ച്ച വൈകുന്നേരം 5:30 ന് ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പെരുമ്പറ നടത്തി.

09 ഓഗസ്റ്റ് 2023

വയനാട്

കൽപ്പറ്റ: ശാസ്ത്ര നിരാസത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വച്ച് ഓഗസ്റ്റ് 9 ന് വൈകുന്നേരം പ്രതിഷേധ പെരുമ്പറ നടത്തി. മുൻ കേന്ദ്ര നിർവ്വാഹക സമിതി അംഗം സി.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര നിർവ്വാഹക സമിതി അംഗം വി.പി.ബാലചന്ദ്രൻ വിഷയാവതരണം നടത്തി. ബാലവേദി ജില്ലാ കൺവീനർ ഒ.കെ പീറ്റർ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു.ജില്ലാ സെക്രട്ടറി പി. അനിൽകുമാർ സ്വാഗതവും കൽപ്പറ്റ മേഖല സെക്രട്ടറി സി.ജയരാജൻ നന്ദിയും പറഞ്ഞു. കേന്ദ്ര നിർവാഹക സമിതി അംഗം ശാലിനി തങ്കച്ചൻ, ജില്ലാ ട്രഷറർ പി.സി ജോൺ, മാട്ടിൽ അലവി, ജോമിഷ് പി. ജെ, അഭിജിത്ത് കെ.എ, കലേഷ്.ആർ, ദിനേഷ് കെ, മേഖല ട്രഷറർ എ ജനാർദനൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *